entertainment

ഇവള്‍ ഡിപ്രഷനിലാണ്, അധികം വൈകാതെ ആത്മഹത്യ ചെയ്യും- പ്രതികരിച്ച് എലിസബത്ത്

ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കുറച്ചുകാലങ്ങളായി പ്രചരിക്കുകയാണ്. ഇരുവരും പങ്കുവെക്കുന്ന കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്. സോഷ്യല്ഡ മീഡിയയിൽ സജീവമായിരിക്കുന്ന എലിസബത്ത് പുതിയ വീഡിയോയുമായെത്തിയിരിക്കുകയാണ്.

തന്നെ കുറിച്ച് മുൻവിധികളോടെ ചിലർ എഴുതിയ കമന്റുകളോടാണ് പുതിയ വീഡിയോ വഴി എലിസബത്ത് പ്രതികരിച്ചത്. ‘അത്ര സന്തോഷത്തിൽ ആയിരുന്നില്ല അതുകൊണ്ടാണ് വീഡിയോ ചെയ്യാതെ ഇരുന്നത്. നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ ആത്മാർഥമായി ചെയ്യണമല്ലോ അതുകൊണ്ടാണ് ഒന്നും പോസ്റ്റ് ചെയ്യാഞ്ഞത്. ഒരു മെന്റൽ ഹെൽത്തിന്റെ വീഡിയോയാണ് ഞാൻ ഏറ്റവും ഒടുവിൽ ഇട്ടത്.’

‘ആൾക്കാർ അറ്റൻഷൻ കിട്ടാൻ വേണ്ടി എടുത്തിടുന്ന ഒരു സംഭവമാണിത്. ഒപ്പമുള്ള ആളുകൾക്ക് അങ്ങനെ ഒരു അവസ്ഥ വന്നാൽ ഒരാളും സപ്പോർട്ട് ചെയ്യില്ല. ഒരാൾ ഇപ്പോൾ വളരെ ഡിപ്രഷനിലാണ്. നമ്മൾ അത് കാര്യമാക്കില്ല. നമുക്ക് ഇമ്പോർട്ടൻസി കൊടുക്കുന്നത് വളരെ കുറവായിരിക്കും അങ്ങനെ ഉള്ള ആളുകൾ ഇഷ്ടം പോലെയുണ്ട്. സൂയിസൈഡൽ റേറ്റും ഇപ്പോൾ കൂടി കൊണ്ടിരിക്കുകയാണ്.’

‘ഒരാളുടെ വിഷമത്തിൽ സന്തോഷിക്കുന്ന ഒരുപാട് ആളുകളുണ്ട്. നമ്മൾ വിഷമിക്കുമ്പോൾ മറ്റൊരാളുടെ സപ്പോർട്ട് കിട്ടുമെന്ന് ചിന്തിക്കുന്നത് വളരെ തെറ്റായ കാര്യമാണ്. അത് നടക്കാത്ത കാര്യമാണ്. ഞാൻ ഇങ്ങനെ വീഡിയോയിട്ട സമയത്ത് കമന്റുകൾ നോക്കിയപ്പോൾ വളരെ മോശമായ രീതിയിൽ കമന്റിട്ടിരിക്കുന്നത് ഞാൻ കണ്ടിരുന്നു. ആ ഇവൾ ഡിപ്രെഷനിലാണ്.’

‘അധികം വൈകാതെ ഇവൾ ആത്മഹത്യ ചെയ്യുമെന്നും കമന്റുകൾ കണ്ടിരുന്നു. ഇതേപോലെ സിമിലറായ ഒരുപാട് കമന്റുകൾ ഞാൻ കണ്ടിരുന്നു. അതായത് ഒരാളുടെ വിഷമത്തിൽ സന്തോഷിക്കുന്ന പോലെ ഒരാൾ മരിക്കുന്നത് സന്തോഷിക്കുന്നപോലെ തോന്നി. ഞാൻ ഇപ്പോൾ ഡിപ്രെഷനിലാണോ വിഷമത്തിലാണോ എന്നുളളതൊക്കെ വേറെ കാര്യം.’

‘ഞാൻ ഡിപ്രെഷനിലാണെന്ന് തോന്നുന്നുവെങ്കിൽ എന്തിനാണ് ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നത്. ആ കമന്റിട്ട ആളെ എനിക്ക് അറിയില്ല. പക്ഷെ എന്നിട്ടും അയാൾ എന്തിനാണ് എനിക്ക് എതിരെ ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. കാരണം ഞാൻ ഒരാൾക്കും ഒരു ശല്യവും ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ഞാൻ ഡിപ്രഷനിലാണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അയാൾക്ക് മിണ്ടാതെ ഇരിക്കാം.’

‘അല്ലെങ്കിൽ ഒരു നല്ല വാക്ക് അയാൾക്ക് പറയാം. പക്ഷെ ഉപദ്രവിക്കാനുള്ള കമന്റുകൾ ഇടണോ..? ഇന്നത്തെ കാലത്ത് ഉപദ്രവം ചെയ്യുന്ന ആളുകളാണ് കൂടുതൽ. മനുഷ്യർക്ക് മനുഷ്യരോടുള്ള സ്നേഹം കുറവാണ്. എല്ലാവർക്കും സ്വന്തം കാര്യം മാത്രമാണ് വലുത്. ഡിപ്രഷനിലേക്ക് പോകുന്ന ആളുകൾ പ്രധാനമായും ചെയ്യുന്നത് സ്വന്തം കാര്യം നോക്കാതെ നടക്കുന്നവരാണ്. അവർ കൂടുതൽ പ്രിയപ്പെട്ടവർക്ക് വേണ്ടിയാണ് ജീവിക്കുന്നത്.’

‘കുറച്ച് കഴിഞ്ഞിട്ട് ഇവരൊന്നും കൂടെ ഇല്ലെന്ന് മനസിലാകുമ്പോളാണ് ഒരു വൃത്തികെട്ട അവസ്ഥയിലേക്ക് എത്തുന്നത്. ആരും കൂടെ ഇല്ലെന്ന് അറിയുമ്പോഴാണ് നമ്മൾ പലതും ചിന്തിക്കുന്നത്. നമ്മൾ ജോലി ചെയ്യാൻ പോലും മറന്നുപോയിട്ടാകും ഇവരുടെ ഒപ്പം നിൽക്കുക. ജോലി ചെയ്യാതെ വന്നാൽ നമുക്ക് ബേസിക് നീഡ്‌സ് പോലും കിട്ടാതെ വരും. ഡിപ്രെഷനൊക്കെ അനുഭവിക്കുന്നുണ്ടെങ്കിൽ കൂടെ ആരും ഇല്ലെങ്കിൽ നമ്മൾ നമ്മളെ തന്നെ അതിൽ നിന്നും പുറത്തേക്ക് കൊണ്ടുവരണം.’ ‘ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ ശ്രമിക്കുകയും ഒരു ഡെയിലി റുട്ടീൻ ശീലമാക്കുകയും വേണം.

ഭക്ഷണമൊക്കെ റെഗുലറാക്കാൻ നോക്കണം. എല്ലാ കാര്യങ്ങൾക്കും ഉപരി ഒരു ജോലി നേടണം. ചെറിയ പൈസയാണെങ്കിലും ഉറപ്പായും ജോലിക്ക് പോകാൻ ശ്രമിക്കണം. സ്വന്തമായി കിട്ടുന്ന പത്തുരൂപയാണ് എങ്കിലും അത് വളരെ വലുതാണ്.’ ‘വേറെ ആരുടയും ആവശ്യം നമുക്ക് അപ്പോൾ ഉണ്ടാകില്ല. മെന്റൽ ഹെൽത്തിനെക്കുറിച്ച് ഞാൻ ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട്. നമ്മുടെ ലൈഫ് സ്റ്റൈലിൽ കുറെ മാറ്റങ്ങൾ കൊണ്ടുവരിക, യാത്രകൾ ചെയ്യുക, നമ്മുടെ ഇഷ്ടങ്ങൾ നടപ്പാക്കാൻ ശ്രമിക്കുക അങ്ങനെ പലതും നമുക്കായി ചെയ്യാം ഡിപ്രെഷനിൽ നിന്നും മോചിതരാകാം

Karma News Network

Recent Posts

സുരേഷ് ​ഗോപി വാക്ക് പാലിച്ചു, 10 ട്രാൻസ്ജെൻഡർമാർക്ക് ഇന്ന് ലിം​ഗമാറ്റ ശസ്ത്രക്രിയ

വാക്കുകൾ പാലിക്കപ്പെടാനുള്ളതാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ച് സുരേഷ് ഗോപി. സുരേഷ് ​ഗോപിയുടെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്ജെൻഡർമാരുടെ ലിം​ഗമാറ്റ ശസ്ത്രക്രിയ…

9 mins ago

കേരള പോലീസിന്റെ ഈ പോക്ക് ശരിയല്ല, റിട്ട. ഡി സി പി യുടെ ശബ്ദരേഖ

ഒരു പോലീസുകാരനെ വാർത്തെടുക്കുന്ന പരിശീലനം മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള നിലവിലെ സിസ്റ്റത്തിലെ അപാകതകൾ തുറന്ന് കാട്ടുകയാണ്‌ റിട്ട. ഡി…

46 mins ago

ധന്യാ രാജേന്ദ്രൻ ന്യൂസ് മിനുട്സ് ചീഫ് എഡിറ്റർക്കെതിരെ ഐ.ബി അന്വേഷണം,ഇന്ത്യയിൽ അട്ടിമറിക്ക് ക്ക് പണം ഒഴുക്കിയ ജോർജ് സോറസ് പ്രതിനിധി

മലയാളി ധന്യ രാജേന്ദ്രൻ (Dhanya Rajendran Chief Editor The News Minute) (അമേരിക്കൻ ബില്യണർ ജോര്‍ജ് സോറോസിന്റെ ഇന്ത്യയിലെ…

1 hour ago

മേയർ – ഡ്രൈവർ തർക്കം, ഡ്രൈവർ ആംഗ്യം കാണിക്കുന്നത് പുനരാവിഷ്‌കരിച്ചു, തെളിവ് ലഭിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവർ യദുവും തമ്മിലെ തർക്കത്തിൽ മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്.…

1 hour ago

മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം, അച്ചനും മക്കളും ചേർന്ന് അയല്‍വാസിയെ അടിച്ചുകൊന്നു

കണ്ണൂരിൽ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയാണ്…

2 hours ago

മൂത്രം സകലവിധ അസുഖങ്ങൾക്കും കുടിക്കാം, ആശുപത്രിയിൽ കയറിയിറങ്ങേണ്ടതില്ല- കൊല്ലം തുളസി

മൂത്രം സകലവിധ അസുഖങ്ങൾക്കും കുടിക്കാമെന്ന് നടൻ കൊല്ലം തുളസി. ആശുപത്രിയില്‍ കയറി ഇറങ്ങേണ്ട കാര്യമില്ലെന്നും രക്ഷകനായി മൂത്രം ഉള്ളിടത്തോളം കാലം…

3 hours ago