national

ഹിന്ദുവിനെയും ക്ഷേത്രത്തെയും സംരക്ഷിക്കണം ;തിരുപ്പതി ദേവസ്വം മുന്നോട്ട്

തിരുപ്പതി ഇപ്പോൾ ഹിന്ദു ധാർമിക സദസ്സിനു സാക്ഷ്യം വഹിക്കുകയാണ് മതം മാറിയ ഹിന്ദു വിശ്വാസികലെ തിരികെ കൊണ്ട് വരണം എന്നത് തന്നെയാണ് പ്രധാന ലക്‌ഷ്യം ഇന്നത്തെ സമൂഹത്തിൽ കാര്യങ്ങൾ എല്ലാവരിലും എത്തിക്കാൻ സമൂഹമാദ്യമങ്ങൾ നടത്തുന്ന പങ്ക് വളരെ വലുതാണ് അത് കൊണ്ട് തന്നെ സനാതന ധർമ്മങ്ങൾ എല്ലാവരിലും എത്തിക്കാൻ സമൂഹമാധ്യമങ്ങൾ ശ്രദ്ധ വയ്ക്കണം

മതം മാറിയ ഹിന്ദു വിശ്വാസികളെ തിരികെ കൊണ്ടുവരാൻ തിരുമല തിരുപ്പതി ദേവസ്ഥാനം. മൂന്ന് ദിവസത്തെ ഹിന്ദു ധാർമ്മിക സദസ്സിൽ ടിടിഡി ചെയർമാൻ ഭൂമന കരുണാകർ റെഡ്ഡിയാണ് ഇത് സംബന്ധിച്ച പദ്ധതി അവതരിപ്പിച്ചത്. തിരുമലയിലെ ശ്രീ വെങ്കിടേശ്വര സ്വാമിയുടെ കമല പാദത്തിൽ തീർത്ഥജലം തളിക്കുന്ന ചടങ്ങോടെ മറ്റു മതങ്ങളിൽ നിന്നുള്ള ആളുകളെ ഹിന്ദു സനാതന ധർമ്മത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള പരിപാടികൾ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹിന്ദുക്കളുടെ മതപരിവർത്തനം തടയാനും പദ്ധതിയുണ്ടാകും.മറ്റ് മതവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തവർ ഹിന്ദുമതം സ്വീകരിക്കാൻ സ്വമേധയാ മുന്നോട്ട് വന്നാൽ, അത്തരം വ്യക്തികളെ ഹിന്ദുത്വത്തിലേക്ക് സ്വാഗതം ചെയ്യും, ഹിന്ദു സനാതന ധർമ്മത്തിൽ പഠിപ്പിക്കുന്ന ഹിന്ദു ആചാരങ്ങളെ കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും അവർക്ക് പരിശീലനം നൽകുംകൂടാതെ ഹിന്ദു ധർമ്മം എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാം, ഹിന്ദുക്കൾക്കിടയിലെ മതപരിവർത്തനം തടയാനുള്ള മാർഗങ്ങലും ചർച്ച ചെയ്യപ്പെടുന്നുണ്ട്

മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പാസാക്കിയ പ്രമേയങ്ങൾ തിങ്കളാഴ്ച കരുണാകർ റെഡ്ഡി സദസ്സിൽ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഹിന്ദു ആചാര്യന്മാരും യോഗത്തിൽ പങ്കെടുത്തിരുന്നു. ” കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ വിഭാഗം ആളുകൾക്കും സാരാംശം എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ് ഇതിഹാസങ്ങളും പുരാണങ്ങളും പ്രചരിപ്പിക്കേണ്ടത്. ഇതിനായി ധർമ്മ പ്രചാരകരെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചെയർമാൻ ഊന്നി പറഞ്ഞു.

അതേസമയം ചില ജാതികളോടുള്ള ചിലരുടെ വിവേചനപരമായ സമീപനം പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ മതപരിവർത്തനത്തിന് കാരണമായിട്ടുണ്ടെന്നും അത്തരം മതപരിവർത്തനങ്ങൾ തടയാൻ ഉചിതമായ നടപടികൾ ആവശ്യമാണെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി. മതപരിവർത്തനം ഒഴിവാക്കാൻ മതപരമായ പ്രവർത്തനങ്ങൾ വ്യാപകമാക്കേണ്ടതുണ്ട്. ധാർമിക പദ്ധതികളും പരിപാടികളും മറ്റുള്ളവരിലേക്ക് എത്തുമ്പോൾ മാത്രമേ ഈ ലക്ഷ്യം വിജയിക്കൂ എന്നും സമ്മേളനത്തിൽ വിലയിരുത്തി. ഹൈന്ദവ സമൂഹത്തിലുള്ളവരിൽ ആത്മവിശ്വാസം വർധിപ്പിക്കാൻ വിപുലമായ പരിശീലന പരിപാടികൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു.

“ക്ഷേത്രങ്ങൾ എല്ലാവരേയും മികച്ച രീതിയിൽ പെരുമാറാൻ പഠിപ്പിക്കുന്നു. എങ്കിലും അത്തരം ആയിരക്കണക്കിന് ക്ഷേത്രങ്ങൾ തകരുകയും ചിലയിടങ്ങളിൽ ക്ഷേത്രങ്ങൾ പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യുന്നുണ്ട് . ശ്രീവാണി ട്രസ്റ്റിന് കീഴിൽ പിന്നാക്ക പ്രദേശങ്ങളിൽ ടിടിഡി ഇതിനകം ആയിരക്കണക്കിന് ക്ഷേത്രങ്ങൾ നിർമ്മിച്ചു. ഇത് ഇനിയും തുടരും .

‘ഗോമാതാവിനെ’ സംരക്ഷിക്കാൻ ഗോ സംരക്ഷണ പ്രവർത്തനങ്ങൾ വലിയ രീതിയിൽ മുന്നോട്ട് കൊണ്ടുപോകും,” എന്നും കരുണാകർ റെഡ്ഡി വ്യക്തമാക്കി .കൂടാതെ വിവിധ സ്‌കൂളുകളുടെ നിലവിലുള്ള പാഠ്യപദ്ധതികളിൽ ഹിന്ദു ധർമ്മത്തിൻ്റെ മുൻഗണന ഊന്നിപ്പറയണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇന്നത്തെ സമൂഹത്തിൽ കാര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിൽ സമൂഹ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. അതിനാൽ ഇത് പ്രയോജനപ്പെടുത്തി സനാതന ധർമ്മ തത്വങ്ങൾ എല്ലായിടത്തും എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

2 hours ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

2 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

3 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

4 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

4 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

5 hours ago