Categories: keralatopnews

കണ്‍ട്രോള്‍ റൂം നമ്പറുകളിലേക്ക് ഫോണ്‍ കോളുകളുടെ പ്രവാഹം; അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിന് 1077 ല്‍ വിളിക്കുക

സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ വിവിധയിടങ്ങളില്‍ നിരവധിപേർ കുടുങ്ങി കിടക്കുന്നു. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പാതീരത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പ്രളയക്കെടുതിയില്‍ പെട്ടിരിക്കുന്നത് പത്തനംതിട്ടയിലാണെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ 1077ലേക്ക് വിളിക്കുക. പിന്നീട് ഫോണ്‍ ഓഫ് ആയാലും പ്രശ്‌നമില്ല. മഴക്കെടുതികളില്‍ ഇന്ന് മാത്രം 18 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം ഊര്‍ങ്ങാട്ടേരിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ കൂടി മരിച്ചു. വടക്കാഞ്ചേരിയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. നാല് വീടുകള്‍ മണ്ണിനടിയിലായി.

ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പാലക്കാട് ആലത്തൂര്‍ വീഴുമലയില്‍ ഉരുള്‍പൊട്ടി. കല്‍പിനിയില്‍ വീടുതകര്‍ന്ന് ഒരു കുട്ടി മരിച്ചു . കോഴിക്കോട് തിരുവമ്ബാടിയിലും മുക്കത്തും ഉരുള്‍പൊട്ടലുണ്ടായി. തൃശ്ശൂര്‍ പൂമലയില്‍ മണ്ണിടിച്ചിലില്‍ വീടുതകര്‍ന്ന് രണ്ടു പേര്‍ മരിച്ചു.

തൃശ്ശൂര്‍ വെറ്റിലപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. തീക്കോയി വെള്ളികുളം ടൗണില്‍ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു . അതീവ ഗുരുതര സാഹചര്യമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കേരളത്തില്‍ മഴക്കെടുതി ആതീവ ഗുരുതരമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ വീണ്ടും ഫോണില്‍ വിളിച്ച്‌ സംസാരിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേനയെയും കൂടുതല്‍ ഹെലികോപ്റ്ററുകളും ആവശ്യപ്പെട്ടു. ആശങ്ക വേണ്ടെന്നും അവസാനത്തെയാളെയും രക്ഷപ്പെടുത്തുമെന്നും സർക്കാർ ഉറപ്പ് നൽകി. സഹായത്തിനായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഏത് സഹായത്തിനും കൺട്രോൾ റൂമിൽ ബന്ധപ്പെടാം.

Karma News Network

Recent Posts

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

19 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

20 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

51 mins ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

54 mins ago

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

1 hour ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

1 hour ago