Categories: entertainment

വെള്ളപ്പൊക്കത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് തന്റെ വീട്ടിലേക്ക് വരാമെന്ന് ടൊവിനോ

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഇതിനെ തുടര്‍ന്ന് വെളത്തില്‍ കുടുങ്ങിക്കിടക്കുന്നതും. ഇപ്പോള്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്ന നടി മല്ലിക സുകുമാരന്‍ രക്ഷപ്പെടുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കേരളത്തെ പിടിച്ചു കുലുക്കിയ വെള്ളപ്പൊക്കത്തില്‍ നിരവധി പേര്‍ക്കാണ് കിടപ്പാടം നഷ്ടമായത്. അനവധി ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പെയ്ത മഴയില്‍ നടന്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറി.

വീടിനകത്ത് വരെ വെള്ളം കയറിയ നിലയിലാണ്. മുറ്റത്തു കിടക്കുന്ന കാര്‍ പകുതിയും വെള്ളത്തിനടിയിലാണ്. ഇതിനിടെ മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വലിയ ബിരിയാണി ചെമ്പില്‍ ഇരുത്തി സുരക്ഷിത സ്ഥാനത്തേക്ക് നീക്കി.

ഫോറം കേരളം എന്ന ട്വിറ്റര്‍ പേജിലൂടെയാണ് മല്ലികയെ രക്ഷാപ്രവര്‍ത്തകരെത്തി വീടിന് പുറത്തു കൊണ്ടുപോകുന്ന ചിത്രം പുറത്തു വിട്ടത്. വീടിനകത്ത് വെള്ളവും ചെളിയും നീക്കുന്ന ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്. തിരുവനന്തപുരം നഗരസഭാ പ്രതിപക്ഷ നേതാവ് ഗിരി കുമാറും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.അതേസമയം, ദുരിതം അനുഭവിക്കുന്നവര്‍ക്ക് തന്റെ വീട്ടില്‍ താമസിക്കാമെന്ന് ടൊവിനോ തോമസ് അറിയിച്ചു. തന്റെ വീട്ടില്‍ വെള്ളം ഇതുവരെ കയറിയിട്ടില്ലാത്തതിനാല്‍ സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്ക് വേണമെങ്കിലും അങ്ങോട്ട് താമസിക്കാനായി എത്താമെന്നാണ് ടൊവിനോ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കറന്റ് ഇല്ലെന്ന പ്രശ്‌നം മാത്രമേയുള്ളുവെന്നും ടൊവിനോ കുറിച്ചു.

Karma News Network

Recent Posts

ആലുവയിൽ കാണാതായ പെൺകുട്ടിയെ പിന്തുടർന്ന് രണ്ടു പേർ, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി : കാണാതായ 12 വയസുകാരിയെ രണ്ടുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആലുവ എടയപ്പുറത്തു കീഴുമാട്…

2 hours ago

ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് അപകടം, മൂന്ന് വയസുകാരൻ മരിച്ചു

ദമാം : ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക്…

2 hours ago

ലൈനിൽ കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേറ്റു, ലൈൻമാന് ദാരുണ മരണം

ഇടുക്കി : മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കാഞ്ഞാർ സംഗമംകവല…

3 hours ago

12 വയസുകാരിയെ കാണാനില്ല, സംഭവം ആലുവയിൽ

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂർ മുമ്പാണ് സംഭവം.…

3 hours ago

നവജാതശിശുക്കൾ വെന്തുമരിച്ച സംഭവം, ഒളിവിൽ പോയ ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ‍ഡോക്ടറും അറസ്റ്റിൽ. ന്യൂ ബോൺ…

4 hours ago

ഗാസയിലേക്ക് ആണവ മിസൈലോ? ഹമാസ് ഇസ്രായേലിലേക്ക് 10 മിസൈൽ അയച്ചു, 10ഉം ചീറ്റി

ഇസ്രായേലിലേക്ക് കൂറ്റൻ മിസൈൽ വിക്ഷേപിച്ചു എന്നും ടെൽ അവീവ് തകർക്കും എന്നും ഹമാസ്. ഹമാസ് തന്നെയാണ്‌ ഇത് വെളിപ്പെടുത്തിയത്. മധ്യ…

4 hours ago