Premium

കേരളത്തിൽ അവസാനിക്കാത്ത നരബലി പരമ്പര; തിരുവല്ലയിൽ യുവതി ഓടി രക്ഷപ്പെട്ടു

പത്തനംതിട്ട. തിരുവല്ലയിലെ കുറ്റപ്പുഴയില്‍ വാടക വീട്ടില്‍ നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ടു. കുടക് സ്വദേശിയായയുവതായിണ് രക്ഷപ്പെട്ടത്. തിരുവല്ല സ്വദേശിയും ഇടനിലക്കാരിയുമായ അമ്പിളിയാണ് യുവതിയെ വീട്ടിലെത്തിച്ചത്. ഈ മാസം 8നായിരുന്നു സംഭവം. മന്ത്രവാദത്തിനിടെ വാളെടുത്ത് ബലി നല്‍കുവാന്‍ ഒരുങ്ങവേ രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

കൊച്ചിയില്‍ താമസിക്കുന്ന കുടക് സ്വദേശിനിയാണ് നരബലിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഡിസംബര്‍ എട്ടിന് അര്‍ദ്ധരാത്രിയാണ് സംഭവം നടക്കുന്നത്. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജ ചെയ്യാം എന്നപേരില്‍ അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയില്‍ എത്തിച്ചത്. ആഭിചാര കര്‍മ്മത്തിനിടെ വാളെടുത്ത് തന്നെ ബലി നല്‍കാന്‍ പോകുന്നുവെന്ന് പറഞ്ഞതായും യുവതി പറഞ്ഞു. തക്കസമയത്ത് അമ്പിളിയുടെ ഒരു ബന്ധു പൂജനടന്ന വീട്ടിലെത്തിയതോടെയാണ് നരബലിയില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്.

ബന്ധു വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി. ഉടന്‍ യുവതി മുറിയില്‍ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താന്‍ അഭ്യര്‍ത്ഥിച്ചു. പുറത്ത് നിന്ന് വന്നയാള്‍ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി മൊഴി നല്‍കി. ഭയം കാരണം ആദ്യം യുവതി ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവം സ്ഥിരീകരിച്ച് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് എഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

‘ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല ഈ സംഭവം. ഇതെന്റെ രണ്ടാം ജന്മമാണ്. ഗുണ്ടകളുടെ കൈയിലുണ്ടാവില്ലേ വലിയ വടിവാള്‍ കത്തി. അതുപോലെ ഒരു കത്തി കൈയിലുണ്ടായിരുന്നു’- നരബലിയില്‍ നിന്ന് രക്ഷപ്പെട്ട യുവത്യുടെ വാക്കുകളാണിത്. കോരളത്തില്‍ നരബലി പരമ്പര തിടരുകയാണ് .കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷംമാണിപ്പോള്‍ തിരുവല്ലയില്‍ നരബലി ശ്രമം പുറത്ത് വരുന്നത്. ലോകം മുഴുവന്‍ മലയാളികള്‍ ഇന്നു ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഇലന്തൂര്‍ നരബലി.

കേരളം പോലെ വിദ്യാസമ്പന്നമായ ഒരു സംസ്ഥാനത്ത്, വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്തനംതിട്ട ജില്ലയില്‍ ഇത് എങ്ങനെ സംഭവിച്ചു എന്നു ചോദിക്കുന്നവര്‍ ഏറെയാണ്.ശാസ്ത്രമെത്ര വളരുമ്പോഴും മനുഷ്യന്‍ അന്ധവിശ്വാസത്തില്‍നിന്ന് മോചിതനല്ല. നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ വേരുകള്‍ പരിധി വരെ അന്ധവിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിന്റെ ഭാഗമാണ്. ഇലന്തൂര്‍ സംഭവത്തിന് ശേഷം ഇന്ത്യയെട്ടാകെ നിരവതി നരബലി കേസുകള്‍ പുറത്ത് വന്നിരുന്നു.

കുറച്ച് ദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് .തലയും കയ്യും കാലും മുറിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. കിഴക്കന്‍ ഡല്‍ഹിയില്‍നിന്നും കാണാതായ കുട്ടിയുടെ മൃതദേഹമാണ് ഇത്തരത്തില്‍ വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.കേരളത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നരബലി തിരുവനന്തപുരം കാട്ടാക്കടയിലാണ്. 1955 ഏപ്രിലില്‍ ആയിരുന്നത്. 15 കാരനെയാണ് അന്ന് ബലി നല്‍കിയത്.

കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ മന്ത്രവാദിയെയും കൂട്ടാളികളെയും നാടുകടത്താനായിരുന്നു അന്ന് സെഷന്‍സ് കോടതിയുടെ വിധി. പിന്നീട് നടന്ന നരബലി ആനയുടെ അസുഖം മാറാനായിരുന്നു,1956 ല്‍ ഗുരുവായൂരില്‍ രാധ എന്ന ആനയുടെ അസുഖം മാറ്റാന്‍ ആനപ്രേമിയായ കൃഷ്ണന്‍ചെട്ടിയാണ് ക്രൂരമായ നരഹത്യ ചെയ്തത്. സ്വന്തം സുഹൃത്തിനെ തന്നെയാണ് അതിന് തെരഞ്ഞെടുത്തതും. അമ്പലത്തിന്റെ കിഴക്കെ നടയില്‍ കിടന്നുറങ്ങുകയായിരുന്ന കാശി എന്ന സുഹൃത്തിനെ വെട്ടികൊലപ്പെടുത്തി. പിടിയിലായ കൃഷ്ണന്‍ചെട്ടിയെ കോഴിക്കോട്ടെ തെക്കെ മലബാര്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷിച്ചു.

കേരളത്തില്‍ ആദ്യമായി നരബലിയ്ക്ക് വധശിക്ഷ ലഭിച്ചത് കൊല്ലത്തെ ആറുവയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ്. 1973 മെയ് 29 നായിരുന്നു അതിദാരുണമായി കൊല നടന്നത്. ദേവപ്രീതിക്കായി വിഗ്രഹത്തിന്റെ മുന്നിലിട്ട് ദേവദാസന്‍ എന്ന ആറുവയസുകാരനെ കഴുത്തറുത്തു കൊന്നു. നാട്ടുകാരനായ അഴകേശന്‍ എന്ന പ്രതിക്ക് കൊല്ലം സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു.പിന്നീട് ഇടുക്കി അടിമാലിയിലാണ്.സാമ്പത്തികാഭിവൃദ്ധിക്കു വേണ്ടിയായിരുന്നു നരബലി നടത്തിയത്.ഇരയായത് സോഫിയ എന്ന 17 വയസുകാരി പെണ്‍കുട്ടി. 1981 ഡിസംബറില്‍ ആയിരുന്നു സംഭവം.

അടിമാലി പനംകുട്ടിയില്‍ തച്ചിലേത്ത് വര്‍ഗീസിന്റെ മൂന്നാമത്തെ മകളായിരുന്നു സോഫിയ.മന്ത്രവാദിയുടെ നിര്‍ദേശാനുസരണം സോഫിയയെ പാതി നഗ്‌നയാക്കി കട്ടിലില്‍കിടത്തി വരിഞ്ഞു കെട്ടി പൂജ നടത്തി.മൂര്‍ച്ചയുള്ള ശൂലം കൊണ്ട് സോഫിയയെ കുത്തി കൊന്നു. വീടിന്റെ നടുമുറിയില്‍ കുഴിച്ചിടുകയും ചെയ്തു. ഇങ്ങനെയായിരുന്നു നരബലി. രണ്ടുവര്‍ഷത്തിനുശേഷം ഇടുക്കിയില്‍ വീണ്ടും നരബലി നടന്നു. 1983 ജൂണ്‍ 29ന. അന്ന് മുണ്ടിയെരുമ ഗവ. ഹൈസ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയെ പിതാവും സഹോദരിയും അയല്‍വാസികളും ചേര്‍ന്ന് ബലി നല്‍കി.

ഇടുക്കിയില്‍വീണ്ടും മന്ത്രവാദത്തിന്റെ പേരില്‍ കൊലനടന്നത് 1995 ലാണ്, രാമക്കല്‍മേട്ടില്‍. പിതാവും രണ്ടാനമ്മയും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ക്രൂരമായ കൊലയ്ക്ക് കൂട്ടുനിന്നു. മന്ത്രവാദിയടക്കം ആറുപേര്‍ക്ക് ഈ കേസില്‍ജീവപര്യന്തം ശിക്ഷ ലഭിച്ചു.1983ല്‍ വയനാട്ടിലും കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.1996 ഡിസംബറില്‍. അര്‍ധരാത്രിയില്‍ നടന്ന കൃത്യത്തിന് ആറുവയസുകാരിയായിരുന്നു ഇര. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടാക്കി രക്തം ഊറ്റിയെടുത്ത് പൂജനടത്തിയ ശേഷം മൃതദേഹം കുളത്തിലെറിഞ്ഞു.

വിക്രമന്‍, തുളസി ദമ്പതികളായിരുന്നു ഈ ക്രൂരകൃത്യത്തിനു പിന്നില്‍. കുട്ടികളില്ലാതിരുന്ന ഇവര്‍ സ്‌കൂള്‍വിട്ടു വരികയായിരുന്ന അജിത എന്ന ആറുവയസുകാരിയെ സ്വന്തം വീട്ടിലെത്തിച്ചു. അര്‍ധരാത്രി മന്ത്രവാദിയുടെ സഹായത്തോടെയായിരുന്നു കൊല ചെയ്തത്. 2004 പട്ടാമ്പിയിലും സമാന രീതിയിലെ സംഭവം നടന്നട്ടുണ്ട്. 2018 ലും 2021 ലും സ്വകാര്യബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും തള്ളിപോവുകയായി,.മഹാരാഷ്ട്രയിലാണ് നിലവില്‍ അന്ധവിശ്വാസത്തിനെതിരെ നിയമനിര്‍മാണം നടത്തിയിട്ടുള്ളത്. കേരളത്തിലും നിയമം ഉണ്ടായാല്‍ മാത്രമേ ഇലന്തൂര്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

27 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

31 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

33 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

60 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

2 hours ago