topnews

‘പൗരത്വം തെളിയിക്കാന്‍ ഒരു ഇന്ത്യന്‍ പൗരന്‍ പോലും പഴയ രേഖകളുമായി വലയേണ്ടിവരില്ല

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പഴയ രേഖകളും കൊണ്ട് ജനങ്ങള്‍ അലയേണ്ടിവരില്ലെന്ന വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൗരത്വം തെളിയിക്കാനായി ഒരു ഇന്ത്യന്‍ പൗരന്‍ പോലും പഴയ രേഖകളുമായി വലയേണ്ടി വരില്ലെന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് ട്വീറ്റ് ചെയ്തത്. ജനന തിയതിയോ, ജനിച്ച സ്ഥലമോ തെളിയിക്കാനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ലെന്നാണ് ട്വീറ്റില്‍ പറയുന്നത്. രേഖകള്‍ ഇല്ലാത്തവര്‍ക്ക് ചെയ്യേണ്ട കാര്യങ്ങളും മന്ത്രാലയം ട്വിറ്ററില്‍ വിശദമാക്കുന്നു.

ഒരു ഇന്ത്യന്‍ പൗരനും ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ സാധാരണ രേഖകള്‍ മാത്രമായിരിക്കും സമര്‍പ്പിക്കാന്‍ പറയുക. പൗരത്വം തെളിയിക്കാനായി സമര്‍പ്പിക്കേണ്ട രേഖകളെക്കുറിച്ചും മന്ത്രാലയം ട്വിറ്ററില്‍ വിശദീകരണം നല്‍കുന്നുണ്ട്. പൗരത്വഭേദഗതി ഏതെങ്കിലും മതവിഭാഗത്തെ ഉദ്ദേശിച്ചുള്ളതല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ആദിവാസി ഗോത്രസമുദായങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനായാണ് ഐഎല്‍പി ചില ഭാഗങ്ങളില്‍ അനുവദിക്കുന്നതെന്നും മന്ത്രാലയം ട്വീറ്റുകളില്‍ വിശദമാക്കുന്നുണ്ട്. അവിടങ്ങളിലേക്കുള്ള കടന്നു കയറ്റം നിയന്ത്രിക്കാനാണ് ഐഎല്‍പി അനുവദിക്കുന്നത് എന്നും മന്ത്രാലയം വിശദമാക്കുന്നു.

Karma News Network

Recent Posts

ആലുവയിൽ കാണാതായ പെൺകുട്ടിയെ പിന്തുടർന്ന് രണ്ടു പേർ, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി : കാണാതായ 12 വയസുകാരിയെ രണ്ടുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആലുവ എടയപ്പുറത്തു കീഴുമാട്…

8 hours ago

ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് അപകടം, മൂന്ന് വയസുകാരൻ മരിച്ചു

ദമാം : ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക്…

8 hours ago

ലൈനിൽ കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേറ്റു, ലൈൻമാന് ദാരുണ മരണം

ഇടുക്കി : മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കാഞ്ഞാർ സംഗമംകവല…

8 hours ago

12 വയസുകാരിയെ കാണാനില്ല, സംഭവം ആലുവയിൽ

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂർ മുമ്പാണ് സംഭവം.…

9 hours ago

നവജാതശിശുക്കൾ വെന്തുമരിച്ച സംഭവം, ഒളിവിൽ പോയ ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ‍ഡോക്ടറും അറസ്റ്റിൽ. ന്യൂ ബോൺ…

9 hours ago

ഗാസയിലേക്ക് ആണവ മിസൈലോ? ഹമാസ് ഇസ്രായേലിലേക്ക് 10 മിസൈൽ അയച്ചു, 10ഉം ചീറ്റി

ഇസ്രായേലിലേക്ക് കൂറ്റൻ മിസൈൽ വിക്ഷേപിച്ചു എന്നും ടെൽ അവീവ് തകർക്കും എന്നും ഹമാസ്. ഹമാസ് തന്നെയാണ്‌ ഇത് വെളിപ്പെടുത്തിയത്. മധ്യ…

10 hours ago