kerala

പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു, കാണുന്നതില്‍ കുഴപ്പമില്ല, ആരോപണം സ്ഥിരീകരിച്ച് ഇ പി ജയരാജന്‍

കണ്ണൂര്‍ : പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന് സമ്മതിച്ച് സ്ഥിരീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മകന്റെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലാണ് വന്നത്. ഒരാള്‍ വീട്ടില്‍ വരുമ്പോള്‍ ഇറങ്ങിപ്പോകാന്‍ പറയാന്‍ കഴിയില്ലാലോ. എന്താണ് വന്നതെന്ന് ചോദിച്ചപ്പോള്‍ കണ്ട് പരിചയപ്പെടാന്‍ വന്നതാണെന്ന് മാത്രം പറഞ്ഞു. അദ്ദേഹം രാഷ്‌ട്രീയം സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും തനിക്ക് അതിന് താല്പര്യം ഇല്ലെന്ന് പറയുകയായിരുന്നു എന്നാണ് ഇ പി ജയരാജന്‍ പറയുന്നത്.

ജാവേദ്ക്കറിന്റെ ഒപ്പം നന്ദകുമാറും ഉണ്ടായിരുന്നു. അതിന് മുമ്പ് അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല. തിരുവനന്തപുരത്തെ ആക്കുളത്തുള്ള മകന്റെ ഫ്‌ളാറ്റില്‍ ഞാന്‍ ഉണ്ടെന്ന് അറിഞ്ഞ് കണ്ട് പരിചയപ്പെടാനായി വന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. മീറ്റിങ്ങുണ്ട് ഞാന്‍ ഇറങ്ങുകയാണ് നിങ്ങള്‍ ഇവിടെയിരിക്കൂ എന്ന് പറഞ്ഞു. ഞാന്‍ മകനോട് ചായ കൊടുക്കാന്‍ പറഞ്ഞു.

അദ്ദേഹം അത് നിരസിച്ചു, ഞാനും ഇറങ്ങുകയാണെന്നും പറഞ്ഞ് ഒപ്പം അദ്ദേഹവും ഇറങ്ങി. രാഷ്‌ട്രീയകാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടില്ല എന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു. പ്രകാശ് ജാവദേക്കറെ കണ്ടു എന്നത് തെറ്റായ കാര്യമല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികകരിച്ചു. താനും ജാവദേക്കറെ കണ്ടിരുന്നതായി പിണറായി പറഞ്ഞു.

karma News Network

Recent Posts

നടന്‍ എംസി കട്ടപ്പന അന്തരിച്ചു

പ്രശസ്ത നടൻ എംസി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ (75) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ…

10 mins ago

ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും, പ്രതിഷ്ഠാ ദിനം 19ന്

പത്തനംതിട്ട : ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. 18നാണ് പ്രതിഷ്ഠാ ദിനാഘോഷം. ഇന്ന് വൈകിട്ട് അഞ്ചിന്…

30 mins ago

ഇങ്ങിനെ പോയാൽ കേരളം കാശ്മീർ ആയി മാറും- മൂകാംബിക മേൽശാന്തി ബ്രഹ്മശ്രീ കെ.വി നരസിംഹ അഡിഗ

ഇങ്ങിനെ പോയാൽ കേരളം കാശ്മീർ ആയി മാറുമെന്ന് മൂകാംബിക മേൽശാന്തി ബ്രഹ്മശ്രീ കെ.വി നരസിംഹ അഡിഗ കർമ ന്യൂസിനോട്. കേരളത്തിൽ…

32 mins ago

തലസ്ഥാനത്തെ അരുംകൊല, മുഴുവൻ പ്രതികളും പിടിയിൽ, റിമാൻഡ് ചെയ്തു

തിരുവനന്തപുരം : കരമന അഖിൽ കൊലപാതക്കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. ആറാം പ്രതി തളിയൽ അരശുംമൂട് സ്വദേശി അഭിലാഷ്(35), അരശുംമൂട്…

47 mins ago

കെ കെ ശൈലജ എന്ന വിഗ്രഹം വീണുടയും, പ്രതീക്ഷകൾ എല്ലാം പാർട്ടി കൈവിട്ടു

വടകരയിൽ സി.പി.എമ്മിന്റെ അന്തിമ വിശകലനം വന്നു. കെ കെ ശൈലജക്ക് പ്രതീക്ഷക്ക് വക നൽകുന്നതല്ല. ജയിച്ചാൽ പരമാവധി ഒരു 1200നും…

1 hour ago

തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിൽ അടി, അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട് : ജയിൽ ഉദ്യോഗസ്ഥരും തടവുകാരും തമ്മിൽ ഏറ്റുമുട്ടി. . കോഴിക്കോട് ജില്ലാ ജയിലിലാണ് സംഭവം. അഞ്ച് പേർക്ക് പരിക്കേറ്റു.…

1 hour ago