kerala

ഹൈന്ദവ ക്ഷേത്രങ്ങളിൽ കയറി ആർത്തവത്തെ ആഘോഷമാക്കിയാണ് ഇടത് സ്ത്രീപക്ഷവാദികൾക്ക് സമത്വം

കേരളാ മോഡൽ നവോത്ഥാനമെന്നാൽ ഹൈന്ദവതയ്ക്കെതിരെയുള്ള ആഞ്ഞടിക്കൽ മാത്രമാണെന്ന് അഞ്ജു പാർവതിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ചൈനീസ് വന്മതിലിനെ വരെ വെല്ലുന്ന രീതിയിൽ വനിതാമതിലൊക്കെ കെട്ടിയ ത്രില്ലിൽ തുല്യതാവാദം, സ്ത്രീശക്തി എന്നൊക്കെ വാഴ്ത്തി നടന്നിരുന്ന ടീമുകൾ ഒക്കെ ഇവിടെ തന്നെയുണ്ടല്ലോ ല്ലേ? എന്നാണ് അഞ്ജു പാർവതി ചോദിക്കുന്നത്. കുടുംബശ്രീയുടെ പ്രതിജ്ഞ പിൻവലിച്ച സർക്കാർ നടപടിയിൽ പ്രതിഷേധം അറിയിക്കുന്നതാണ് അഞ്ജു പാർവതിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

ശരീരമാസകലം മറച്ച സ്ത്രീശരീരങ്ങൾ റോഡരികിൽ നിരന്നു നിന്ന് ശബരിമലയിൽ സ്ത്രീ സമത്വം വേണമെന്ന് വാദിക്കും.നവോത്ഥാന ഇടതു ഭരണകൂടത്തിനും അവരുടെ കുഴലൂത്ത് ടീമിനും സ്ത്രീ പുരുഷ സമത്വം എന്നാൽ ശബരിമലയിലെ ആചാരലംഘനം മാത്രമാണെന്ന് അഞ്ജു പരാർവതി പറഞ്ഞിരിക്കുന്നു. ഇടത് സ്ത്രീപക്ഷവാദികൾക്ക് സമത്വം വേണ്ടത്, ഹൈന്ദവ ക്ഷേത്രങ്ങളിൽ കയറുന്ന മാത്രയിലാണ് അവറ്റകൾക്ക് ആർത്തവത്തെ ആഘോഷമാക്കേണ്ടത്! – അഞ്ജു പാർവതി പറയുന്നു.

അഞ്ജു പാർവതിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

ചൈനീസ് വന്മതിലിനെ വരെ വെല്ലുന്ന രീതിയിൽ വനിതാമതിലൊക്കെ കെട്ടിയ ത്രില്ലിൽ തുല്യതാവാദം, സ്ത്രീശക്തി എന്നൊക്കെ വാഴ്ത്തി നടന്നിരുന്ന ടീമുകൾ ഒക്കെ ഇവിടെ തന്നെയുണ്ടല്ലോ ല്ലേ?. കുടുംബശ്രീ യോഗങ്ങളിൽ നിന്ന് ലിംഗസമത്വ പ്രതിജ്ഞ പിൻവലിക്കാനുള്ള തീരുമാനം സമസ്തയുടെ കണ്ണുരുട്ടൽ കണ്ടാണെന്നറി ഞ്ഞപ്പോൾ എത്ര സാംസ്കാരിക നായകർ പ്രതികരിച്ചു? എത്ര ബുദ്ധിജീവികൾ ഫാസിസം എന്നലറി വിളിച്ചു? എത്ര സ്ത്രീപക്ഷവാദികൾ പാട്രിയാർക്കിയെ തള്ളിപ്പറഞ്ഞു?

നവോത്ഥാന ഇടതു ഭരണകൂടത്തിനും അവരുടെ കുഴലൂത്ത് ടീമിനും സ്ത്രീ പുരുഷ സമത്വം എന്നാൽ ശബരിമലയിലെ ആചാരലംഘനം മാത്രമാണ് !.നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പൻ്റെ മുന്നിൽ മാത്രമാണ് ഇവിടുത്തെ മെയിം സ്ട്രീം ഇടത് സ്ത്രീപക്ഷവാദികൾക്ക് സമത്വം വേണ്ടത്. ഹൈന്ദവ ക്ഷേത്രങ്ങളിൽ കയറുന്ന മാത്രയിലാണ് അവറ്റകൾക്ക് ആർത്തവത്തെ ആഘോഷമാക്കേണ്ടത്!

ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന ഒരൊറ്റ വരിയിൽ തൂങ്ങി സനാതനധർമ്മമെന്നാൽ പാട്രിയാർക്കി അരങ്ങുവാഴുന്നിടം എന്ന നരേറ്റീവ് കൊടുക്കുന്ന പൊ ക ടീമുകൾക്ക് ശരീയത്ത് നിയമമെന്നാൽ മതേതരം വാഴുന്ന പൂങ്കാവനമാണ്! കേരളം താലിബാനിസത്തിലേയ്ക്ക് കൂപ്പുകുത്തിയെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞാലും അവറ്റകളുടെ കണ്ണുകൾ പരതുക “ന സ്ത്രീ സ്വാതന്ത്ര്യമർഹതി ” എന്ന മനുസ്മൃതി യിലെ ഒരേ ഒരു വാചകത്തിലായിരിക്കും.!

നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമലയിലെ ശ്രീ. അയ്യപ്പനു മുന്നിൽ മാത്രം മതി അവർക്ക് തുല്യതാവാദ തിയറി. അപ്പോഴും ഇവിടെ മറ കെട്ടി മറച്ച വേലിക്കെട്ടുകളിൽ ആണുങ്ങൾ കാണാതെ മാറിയിരിക്കുന്ന പെണ്ണിടങ്ങൾ പരസൃമായി നില്ക്കും. ശരീരമാസകലം മറച്ച സ്ത്രീശരീരങ്ങൾ റോഡരികിൽ നിരന്നു നിന്ന് ശബരിമലയിൽ സ്ത്രീ സമത്വം വേണമെന്ന് വാദിക്കും. ഇലക്ഷൻ പോസ്റ്ററുകളിൽ മുഖമില്ലാത്ത വനിതാസ്ഥാനാർത്ഥികൾ ഏണിപ്പടി ചിഹ്നവുമായി നില്ക്കും. മരണവീടുകളിൽ അടുക്കള വശം വഴി മാത്രം സ്ത്രീ ശരീരങ്ങൾ പ്രവേശിക്കും. ആർക്കും പ്രശ്നമേയില്ല.! !

കേരളാ മോഡൽ നവോത്ഥാനമെന്നാൽ ഹൈന്ദവതയ്ക്കെതിരെയുള്ള ആഞ്ഞടിക്കൽ മാത്രമാണ്. !! കേരളാ മോഡൽ തുല്യതാവാദം എന്നാൽ ശബരിമലയിലെ സ്ത്രീപ്രവേശം മാത്രമാണ്! !. കേരളാ മോഡൽ സ്ത്രീപക്ഷവാദം എന്നാൽ മനുസ്മൃതിയിലെ ഒരൊറ്റ വരിയിൽ പിടിച്ചുള്ള ട്രപ്പീസുകളി മാത്രമാണ്. ! !. കേരളാ മോഡൽ കമ്മ്യൂണിസം എന്നാൽ ടോട്ടലി ഹൈന്ദവവിരുദ്ധത മാത്രമാണ്. ! !
കേരളാമോഡൽ ഇരട്ടച്ചങ്ക് എന്നാൽ മുസ്ലീം സംഘടനകൾ കണ്ണുരുട്ടുന്ന ആ വശത്തേയ്ക്ക് നോക്കാതെ സനാതനധർമ്മത്തിനെതിരെ മാത്രം കാണിക്കുന്ന ആ പ്രത്യേക ഏക്ഷൻ എന്നാണ്! !

Karma News Network

Recent Posts

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

2 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

16 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

31 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

59 mins ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

1 hour ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

2 hours ago