topnews

ഇര അല്ല ധീരയാണ് എന്നു അവള്‍ തെളിയിച്ചു, നിന്റെ കണ്ണുനീരിനു വലിയ വിലയുണ്ട്, ഇവ ശങ്കര്‍ പറയുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ കൂടുതല്‍ ആരോപണങ്ങളും തെളിവുകളും ഉയരുകയാണ്. അതേസമയം നടിക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. അടുത്തിടെ നടി പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധേയമായി. അക്രമിക്കപ്പെട്ടിട്ടും തളര്‍ന്ന് പോകാതെ ഉയര്‍ത്തെഴുന്നേറ്റുള്ള നടിയുടെ ജീവിതം ഏവര്‍ക്കും ഉദാഹരണമാണ്. ഇപ്പോള്‍ നടിയെ കുറിച്ച് ഇവ ശങ്കര്‍ പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

നിന്റെ കണ്ണുനീരിനു വലിയ വിലയുണ്ട്, എത്ര പണവും പിടി പാടുണ്ടെങ്കിലും, നമ്മളാല്‍ ഒരിറ്റു കണ്ണീര്‍ വീണിട്ടുണ്ടെങ്കില്‍, കാലം പകരം ചോദിക്കാതെ കടന്നു പോകില്ല. നിര്‍ണായക ഘട്ടത്തില്‍ കൂടെ നിന്ന പലരും തിരിഞ്ഞു നടന്നപ്പോളും, അടിച്ചമര്‍ത്തയാപ്പോഴും നിന്റെ ശബ്ദമുയരുക തന്നെ ചെയ്തു. തോല്‍ക്കേണ്ടത് നീയല്ല ഇവിടെ തെറ്റ് തോല്‍ക്കപ്പെടും.- ഇവ പറഞ്ഞു.

ഇവ ശങ്കറിന്റെ വാക്കുകള്‍, ഇരയെന്നു മറ്റുള്ളവര്‍ വിളിച്ചു എന്നാല്‍ ഞാന്‍ ഇര അല്ല ധീരയാണ് എന്നു അവള്‍ തെളിയിച്ചു നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു അസാമാന്യ ധീരതയോടെ, അതി സാധാരണ ഇച്ചാശക്തിയോടെ ജീവിച്ചു കാണിക്കുന്നതില്‍… നീ ആണ് ശരി, നീ മാത്രം. ഒരുപാടു പീഡനങ്ങളിലും വേദനകളിലൂടെയും കടന്നു പോകുന്നവര്ക്ക് നിന്റെ ജീവിതം ആത്മവിശ്വാസം നല്‍കും എന്നതില്‍ യാതൊരു സംശയവുമില്ല.

അപമാനിക്കപെടുമ്പോഴും, ഒറ്റപെടുമ്പോഴും, നിനക്ക് വേണ്ടി ഒരാളെങ്കിലും കൂടെ ഉണ്ടാവുക എന്നത് ആശ്വാസവും ഈശ്വരാനുഗ്രഹവും ആണ്. എവിടെയും അവസാന വിജയം സത്യത്തിനു മാത്രമാണ്. അതിനിയിപ്പോള്‍ ആരൊക്കെ എന്തൊക്കെ മാറ്റി മറിക്കാന്‍ നോക്കിയാലും ആ കനല്‍ തനിയെ തെളിഞ്ഞു വരും.

നിന്റെ കണ്ണുനീരിനു വലിയ വിലയുണ്ട്, എത്ര പണവും പിടി പാടുണ്ടെങ്കിലും, നമ്മളാല്‍ ഒരിറ്റു കണ്ണീര്‍ വീണിട്ടുണ്ടെങ്കില്‍, കാലം പകരം ചോദിക്കാതെ കടന്നു പോകില്ല. നിര്‍ണായക ഘട്ടത്തില്‍ കൂടെ നിന്ന പലരും തിരിഞ്ഞു നടന്നപ്പോളും, അടിച്ചമര്‍ത്തയാപ്പോഴും നിന്റെ ശബ്ദമുയരുക തന്നെ ചെയ്തു. തോല്‍ക്കേണ്ടത് നീയല്ല ഇവിടെ തെറ്റ് തോല്‍ക്കപ്പെടും. വൈകിയാലും കാലത്തിന്റെ കാവ്യാ നീതിക്കായി കാത്തിരിക്കാം.

Karma News Network

Recent Posts

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

7 hours ago

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

7 hours ago

മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് അമ്മയെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…

8 hours ago

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

8 hours ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

9 hours ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

10 hours ago