columns

കോവിഡ് ദുരിതാശ്വാസ ഫണ്ടിൽ നിന്നു പോലും അഴിമതി നടത്തി പണം തട്ടിയപാർട്ടിയാണ് സിപിഎം

മലയാളി ഇന്ന് നേരിടുന്നത് രണ്ടു മഹാമാരിയെയാണ് ഒന്ന് കൊറോണ ,മറ്റൊന്ന് സിപിഎം ഒന്നോർത്തുനോക്കു സിപിഎം നടത്തുന്ന എല്ലാ പരിപാടികളിലും മാസ്ക് നിർബന്ധമില്ല. സോഷ്യൽ ഡിസ്റ്റൻസ് ഇല്ല, അവരുടെ ഒരു നേതാവുപോലും കൊറോണയെ പ്രതിരോധിക്കണമെന്ന് അവരുടെ അണികളോട് പറഞ്ഞിട്ടില്ല, “മരണം വ്യാപാരം ചെയ്യുന്നവർ മാത്രമായി സിപിഎം മാറിയിരിക്കുന്നു എന്നതിൽ അതിയായ ആശങ്കയുണ്ട് മലയാളിക്ക് ”

കോവിഡ് കേസുകൾ സത്യത്തിൽ കുറയുന്നില്ല, കോവിഡ് മരണങ്ങൾ പതിവ് പോലെ സംഭവിക്കുന്നുണ്ട് അതിന്റെ റിപ്പോർട്ട്‌ സർക്കാർ പുറത്ത് വിടില്ലന്ന് മാത്രം. ഇവിടെത്തെ, കോവിഡ് മരണങ്ങൾ കുറച്ചു കാണിച്ച് കോവിഡ് പ്രതിരോധം മികച്ച തെന്നു വരുത്തി തീർക്കാൻ കോവിഡ് മരണങ്ങൾ മറച്ചു വെയ്ക്ക പെടുന്നു എന്നതാണ് യാഥാർഥ്യം ഈ സർക്കാർ കൃത്രിമമല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല, കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിൽ നിന്നു പോലും അഴിമതി നടത്തി പണം തട്ടിയ പാർട്ടിയാണ്.

ഇപ്പോഴും ഒരു ദിവസത്തെ മരണ കണക്ക് കൃത്യമായി വരുന്നില്ല. പരിചയമുള്ള കോറോണ രോഗി കിടക്കുന്ന ആശുപത്രിയിൽ ഒരു ദിവസം അവർ കിടക്കുന്ന ഒരു വാർഡിൽ കുറഞ്ഞത് 2 പേർ മരിക്കുന്നു എന്നാണ് അറിയുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ദിവസം രോഗികൾ മരിക്കുന്നുണ്ട് അപ്പോൾ ഒരു ദിവസം മരിക്കുന്ന രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. കോവിഡ് തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെ രോഗത്തെ നിയന്ത്രിക്കാൻ ഇവിടത്തെ സർക്കാർ പരാജയമാണ് രോഗം പരത്തുന്നതിൽ സർക്കാർ വൻ വിജയവും.

നമ്മൾക്ക് ഒരുമിച്ച് കോവിഡ് പ്രതിസന്ധിയെ നേരിടണം എന്ന് പറഞ്ഞിട്ട് അവർക്കു പാർട്ടി പരിപാടികൾ നടത്താം.അതിന് കോവിഡ് പ്രശ്നം ഇല്ല ജനങ്ങൾ പുറത്തിറങ്ങിയാൽ ഉടൻ പറയും ജാഗ്രത പാലിക്കണം നിങ്ങൾക്ക് എന്തും ആകാം. വിവരം ഇല്ലായ്മ ഒരു അലങ്കാരമായി കൊണ്ട് നടക്കയും അത് പൊതു ജന ദ്രോഹത്തിനായി മാത്രം ഉപയോഗിക്കുന്ന ഒരു സർക്കാരാണ് ഇപ്പോൾ നമുക്കുള്ളത്. അതുകൊണ്ട് സ്വയം ജാഗ്രത പുലർത്തുക.ജീവൻ രക്ഷിക്കുക.

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

16 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

48 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago