Categories: kerala

മരുമകന്‍ വന്നിട്ട് ഒന്ന് നാട് കാണിച്ചില്ലെന്ന് വേണ്ട; നിങ്ങളുടെ വിദേശയാത്ര ജനങ്ങള്‍ക്ക് വേണ്ടിയാണല്ലോ എന്നോര്‍ത്ത് ആശ്വസിക്കാം; ഇവ ശങ്കര്‍

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും യൂറോപ്പ് സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. കൂടാതെ മുഖ്യന്റെ മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസ് പാരീസും സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ ബുദ്ധിമുട്ടുമ്പോള്‍ മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം വിവാദമാകുകയാണ്. ഇപ്പോഴിതാ ഇതിനെപ്പറ്റി ഇവ ശങ്കര്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.
കുറിപ്പ് വായിക്കാം…

മിസ്റ്റർ മുഖ്യമന്ത്രി, ജനങ്ങൾക്ക്‌ വേണ്ടിയാണല്ലോ നിങ്ങളുടെ കുടുംബവും പേറി വിദേശത്തേക്ക് എന്ന് ഓർക്കുമ്പോഴാ ഒരു ആശ്വാസം.വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും കൂടെ ഉള്ളതുകൊണ്ട് ഭാഷ ഒന്നിനും ഒരു തടസ്സമാകില്ല..
ഇതിനു മുൻപും മുഖ്യമന്ത്രിയും സംഘവും വിദേശത്ത് പോയി പഠിച്ചിട്ട് ഇവിടെ എന്ത് മാറ്റമാണ് ഉണ്ടാക്കിയതെന്നു മുഖ്യൻ ഒന്ന് പറഞ്ഞിരുന്നേൽ നന്നായിരുന്നു.അവസാനം വെള്ളത്തെ കുറിച്ച് പഠിക്കാൻ പോയിട്ട് വന്ന് ജനങ്ങളെ വെള്ളത്തിലാക്കിയ പരിപാടി ആണേൽ ഇനി അത് വേണ്ട.

പിണറായി സർക്കാരിന്റെ പോലുള്ള ഒരു മോശം ഭരണം കേരളം ഇതുവരെ കണ്ടിട്ടില്ല,കോവിഡ് എന്നാ മഹാമാരി ജനങ്ങളിൽ ഉണ്ടാക്കിയ നഷ്ടങ്ങളിൽ നിന്നും ജനങ്ങൾ ഇപ്പോഴും മുക്തരായിട്ടില്ല, ഇവിടെ പാവപെട്ടവനു ജോലിയില്ല, ജീവിക്കാൻ പൈസയില്ല, തല ചായ്ക്കാൻ വീടില്ല, സമാധാനമില്ല,നാട്ടിൽ ആണേൽ അക്രമവും ഗുണ്ടായിസവും..സ്വർണക്കടത്തും, മയക്കുമരുന്നും..

നാട് നന്നാക്കാൻ വേണ്ടിയാണേൽ എഴുത്തും വായനയും അറിയാത്ത, വിദ്യാഭാസ മന്ത്രിയെയോ, കുതന്ത്രന്തങ്ങൾ മാത്രമുള്ള മരുമകനേയും കൊണ്ട് വിദേശത്ത് പോകേണ്ടതില്ല,നാട് നന്നാക്കൽ ആണ് ലക്ഷ്യമെങ്കിൽ ഇവിടുത്തെ രീതികൾ തന്നെ ധാരാളമാണ്.പാവപ്പെട്ടവന്റെ ചോര നീരാക്കിയ നികുതി പണംആണ് തങ്ങൾ ഉപയോഗിക്കുന്നത് എന്നുള്ള ബോധവും, നല്ല മനസും,അതിനൊപ്പം സമാധാനപരമായ അന്തരീക്ഷവും ഭരണവും ഉണ്ടെങ്കിൽ നാട് നന്നായിക്കൊള്ളും.

ഇനി അതല്ല.മരുമകൻ വന്നിട്ട് ഒന്ന് നാട് കാണിച്ചില്ല എന്ന ബോധം ആണെങ്കിൽ മുഖ്യനും കുടുംബത്തിനും സ്വന്തം ചിലവിൽ പോകാം വിദേശ പര്യടനത്തിന്..
.രാഷ്ട്രീയക്കാർ വിദേശത്തേക്ക് പോകുന്നതിൽ ഒരു തെറ്റുമില്ല പക്ഷെ വെറുതെ മാതൃകകൾ പഠിക്കാൻ എന്നൊക്കെ പറഞ്ഞു ആൾക്കാരെ പൊട്ടന്മാർ ആക്കരുത് അത്രമാത്രം…

Karma News Network

Recent Posts

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ കമിതാക്കളുടെ സ്നേഹപ്രകടനം, അറസ്റ്റ്

ബംഗളൂരു : നടുറോഡിൽ രാത്രിയിൽ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യുവാവ് അറസ്റ്റിൽ. മടിയിൽ ഒരു പെൺകുട്ടിയെ ഇരുത്തി തിരക്കേറിയ…

13 mins ago

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

31 mins ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

47 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

1 hour ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

1 hour ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

2 hours ago