kerala

എക്സാലോജിക്ക്, സാമ്പത്തിക ഇടപാടിൽ മൂന്നു വർഷം മുൻപേ പ്രാഥമിക വിവരശേഖരണം , 135.54 കോടി രൂപയുടെ പിഴവ് കണ്ടെത്തി ഇ.‍ഡി

തിരുവനന്തപുരം∙ സിഎംആർഎൽ നടത്തിയ സാമ്പത്തിക ഇടപാടിൽ മൂന്നു വർഷം മുൻപേ പ്രാഥമിക വിവരശേഖരണം നടത്തി ഇ.ഡി. പ്രതിരോധിക്കാൻ ചടുലമായ നീക്കങ്ങൾ എക്സാലോജിക്ക് ഉൾപ്പെടുന്ന രണ്ട് കമ്പനികളും നടത്തിയിരുന്നതായി റിപ്പോർട്ട്. 2016 മുതൽ 2019 വരെയുള്ള കണക്കുകൾ പരിശോധിച്ചതിലാണു 135.54 കോടി രൂപയുടെ പൊരുത്തക്കേട് കണ്ടെത്തിയത്. തുടർന്നായിരുന്നു ഇ.ഡിയുടെ പ്രാഥമിക അന്വേഷണം.

ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിൽ 2021ൽ ഇ.ഡി കൂടി അന്വേഷണം തുടങ്ങി. പിന്നാലെയാണ് പ്രവർത്തനം താൽക്കാലികമായി മരവിപ്പിക്കാൻ എക്സാലോജിക് കമ്പനി, ബംഗളൂരുവിലെ റജിസ്ട്രാർ ഓഫ് കമ്പനീസിനെ സമീപിക്കുന്നത്. 2022 നവംബറിൽ പ്രവർത്തനം മരവിപ്പിച്ചു. വീണയുടെ കമ്പനിക്കു വായ്പയായി 78 ലക്ഷം രൂപ നൽകിയ, ശശിധരൻ കർത്തായ്ക്കു പങ്കാളിത്തമുള്ള എംപവർ ഇന്ത്യ കമ്പനിയും ഈ കാലയളവിൽ പ്രവർത്തനം അവസാനിപ്പിച്ചു.

ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ പരിഗണനയിലെത്തിയതോടെയാണ് ഇതേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടങ്ങിയ അന്വേഷണം ഇ.ഡി തൽക്കാലം നിർത്തിയത്. ഒരു വർഷത്തിലേറെ കഴിഞ്ഞാണു സെറ്റിൽമെന്റ് ബോർഡിന്റെ വിധി വന്നത്.

73.38 കോടി രൂപ, ആദായ നികുതിക്കായി വെളിപ്പെടുത്തേണ്ട ഗണത്തിലല്ലെന്നും ബാക്കി തുകയ്ക്കു നികുതി അടയ്ക്കാമെന്നുമായിരുന്നു ബോർഡിൽ സിഎംആർഎൽ വാദിച്ചത്. എന്നാൽ മൊത്തം 135.99 കോടി രൂപ വെളിപ്പെടുത്താത്ത ഗണത്തിലാണെന്നും അതിലെ 81.51 കോടിക്ക് നികുതി അടയ്ക്കണമെന്നുമായിരുന്നു ബോർഡിന്റെ തീർപ്പ്. വീണയ്ക്കും കമ്പനിക്കും നൽകിയ 1.72 കോടി രൂപ ലഭിക്കാത്ത സേവനത്തിനാണെന്നും ഇതിനും നികുതി നൽകണമെന്നും വിധിച്ചു.

Karma News Network

Recent Posts

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. കരമന സ്വദേശി അഖിൽ (26) ആണ് മരിച്ചത്. കാറിലെത്തിയ സംഘമാണ് അഖിലിനെയാണ് കൊലപ്പെടുത്തിയതെന്ന്…

3 hours ago

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

കൊച്ചി: തൃപ്പൂണുത്തുറ തെരഞ്ഞെടുപ്പു കേസിൽ സുപ്രീം കോടതിയെ സമീപിച്ച് എം. സ്വരാജ്. യുഡിഎഫ് എംഎല്‍എ കെ ബാബുവിന്റെ വിജയം ചോദ്യം…

4 hours ago

ഹിമാചൽപ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു

ഹിമാചൽപ്രദേശ്: ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു. ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽപറമ്പിൽ…

5 hours ago

ഛത്തീസ്ഗഢില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഛത്തീസ്​ഗഢിലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് വെള്ളിയാഴ്ച…

5 hours ago

ഐജി പി വിജയന് എഡി‍ജിപിയായി സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍

തിരുവനന്തപുരം: എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം.…

7 hours ago

പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപണം, ഖാർഗെയുടെ വായടപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ…

7 hours ago