kerala

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്, ബാ​റു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ഇ​രു​ന്ന് ക​ഴി​ക്കാം; തീയറ്ററുകള്‍ കാത്തിരിക്കണം

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്ന പശ്ചാത്തലത്തില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അടക്കമുള്ള ഇളവുകള്‍ പ്രഖ്യാപിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രണ്ട് ഡോസ് വാക്‌സിനെടുത്ത തൊഴിലാളികള്‍ ഇവിടങ്ങളില്‍ വേണം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്സിനേഷന്‍ നിബന്ധന ബാധകമല്ല. സിറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ. അകലം പാലിച്ച്‌ ഇരിപ്പിടങ്ങള്‍ തയ്യാറാക്കണം. എ സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ജനലുകളും വാതിലുകളും പരമാവധി തുറന്നിടണം.

ഒറ്റ ഡോസ് വാക്സിന്‍ സ്വീകരിച്ചവരോ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ കൊവിഡ് ബാധിതരായി രണ്ടാഴ്ച കഴിഞ്ഞവരോ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്. ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍, നീന്തല്‍കുളങ്ങള്‍ എന്നിവയും തുറക്കാം. ഇവിടെയും വാക്സിനേഷന്‍ നിബന്ധന ബാധകമാണ്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്സിനേഷന്‍ നിബന്ധന ബാധകമല്ല.

ബാ​റു​ക​ളി​ലും ഇ​രു​ന്ന് ക​ഴി​ക്കു​ന്ന​തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ന്‍​വ​ലി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​കും ബാ​റു​ക​ളും ഹോ​ട്ട​ലു​ക​ളും പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്. പ​കു​തി ഇ​രു​പ്പി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​വൂ എ​ന്നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി​യെ​ങ്കി​ലും ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ഴ്സ​ല്‍ സൗ​ക​ര്യം മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​തി​നെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധം ഹോ​ട്ട​ലു​ട​മ​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും പൊ​തു​ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ ഇ​ന്ന​ത്തെ യോ​ഗ​വും അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. തീ​യ​റ്റ​റു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് യോ​ഗം വി​ല​യി​രു​ത്തി​യ​ത്. തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​വി​ധ സി​നി​മാ സം​ഘ​ട​ന​ക​ള്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Karma News Network

Recent Posts

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ന്യൂഡൽഹി : ലോക്‌സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെയാണ് സഭയിൽ ബഹളം ഉണ്ടായത്.…

4 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

37 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

39 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

60 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago