തിരുവല്ല : തിരുവല്ല പെരുന്തുരുത്തിയിൽ റെയ്ഡ് നടത്താനെത്തിയ എക്സൈസ് സംഘത്തിന് നേരെ കഞ്ചാവ് കേസ് പ്രതിയുടെ ആക്രമണം. സംഭവത്തിൽ എക്സൈസ് സിഐക്ക് പരിക്കേറ്റു. പരിക്കേറ്റ എക്സൈസ് സിഐ ബിജു വർഗീസിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
പ്രതി പെരുന്തുരുത്തി സ്വദേശി ഷിബു പിടിയിലായി. അതേസമയം എക്സൈസ് ജീപ്പ് കത്തിച്ച കേസിൽ യുവാവ് പിടിയിൽ. എറണാംകുളം കോതമംഗലത്താണ് സംഭവം. പുന്നേക്കാട് സ്വദേശിയായ ജിത്തു എന്ന യുവാവ് ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ഇയാൾക്കെതിരെ എക്സൈസ് കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തിരുന്നു. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് എക്സൈസിന്റെ ജീപ്പ് കത്തിക്കാനുള്ള കാരണമെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ പതിമൂന്നാം തീയതി പത്ത് മണിയോടെയാണ് സംഭവം നടന്നത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഭക്ഷണം കഴിക്കാൻ പോയ നേരം നോക്കി ഇയാൾ കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ ഓഫീസിലെത്തുകയായിരുന്നു. ശേഷം ഓഫീസിന് മുന്നിലെ ജീപ്പിന്റെ പിന്‍വശത്ത് മണ്ണെണ്ണ ഒഴിച്ച് തീയിട്ടതിനു ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. തീപടരുന്നത് കണ്ട് അടുത്തുള്ള വ്യാപാരികളും എക്സൈസ് ഉദ്യോഗസ്ഥരും ഓടിയെത്തിയാണ് കെടുത്തിയത്.
ഇതിനിടെ ജീപ്പിന്റെ പിറക് വശത്തെ ഒരു ഭാഗം കത്തി നശിച്ചിരുന്നു. എക്സൈസ് നൽകിയ പരാതിയിൽ കോതമംഗലം പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചതിനെ തുടർന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…