Home kerala തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്‍രെ വിശദീകരണം ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജിയിലാണ് വിശദീകരണം തേടിയത്ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് അന്വേഷണം നടന്നോ എന്ന കാര്യത്തില്‍ വിശദീകരണം നല്‍കണം.

കേസ് രജിസ്റ്റര്‍ ചെയ്‌തോയെന്നതിലും ജുഡീഷ്യല്‍ അന്വേഷണം ആലോചനയിലുണ്ടോ എന്ന കാര്യത്തിലും വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ബിജെപി നേതാവായ ബി ഗോപാലകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനനെയും സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടു കൂടിയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.