ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്, കൃത്യം നടത്തിയ തലകൾ ഇപ്പോഴും പുറത്ത്, പിണറായി പാർട്ടി ഗ്രാമത്തിൽ ഇരുന്ന് കമ്യൂണിസ്റ്റ് കാരൻ കൂടിയായ പാണ്ഢ്യാല ഷാജിയുടെ വെളിപ്പെടുത്തൽ.

ടി.പിക്ക് 2012 മെയ് 4നു 51 വയസായിരുന്നു,കൃത്യമായി 51 വെട്ടുകൾ!!… കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്, കൃത്യം നടത്തിയ തലകൾ ഇപ്പോഴും പുറത്ത്, കമ്യൂണിസ്റ്റുകാരന്റെ എക്സ്ളൂസീവ് തുറന്ന് പറച്ചിൽ, ഗൂഢാലോചന കേസ് അന്വേഷിക്കാതെ യു.ഡി.എഫ് മന്ത്രി സഭ സി.പി.എമ്മുമായി അന്ന് ധാരണ നടത്തുകയായിരുന്നു എന്നും വെളിപ്പെടുത്തൽ.

കൃത്യമായ അന്വേഷണം നടന്നാൽ യഥാർത്ഥ കുറ്റവാളി പിടിയിലാകും. ജയിലിൽ കിടക്കുന്നവർ എന്തിനാണ് ഇത് അനുഭവിക്കുന്നത്. ഏതെങ്കിലും ഒരു സമ്മർദ്ദത്താൽ ജയിലിൽ കിടക്കുന്നവർ സത്യം തുറന്നു പറഞ്ഞാൽ പലരും ശിക്ഷിക്കപ്പെടും. അറസ്റ്റിലായവർ അതിന്റെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടാകും. അതിനീചമായ ​ഗൂഢാലോചനയുടെ ഇടപെടലുകൾ നടന്നിരുന്നുവെന്ന് ഉറപ്പാണെന്നും ഷാജി പറയുന്നു. കേസുമായി ബന്ധപ്പെട്ട അട്ടിമറികൾ നടന്നതിനു പിന്നിലും ,പൊതു രാഷ്ട്രീയത്തെ ഇത്രയധികം നശിപ്പിച്ചതിനും പിന്നിലും ഒരാൾ തന്നെയെന്ന് ഷാജി പറയുന്നു

ടി.പി പിടഞ്ഞ് വീണ്‌ മരിച്ച ഒഞ്ചിയത്ത് നിന്നും വിളിപ്പാടുകൾ മാത്രം അകലെ പിണറായി പാർട്ടി ഗ്രാമത്തിൽ ഇരുന്ന് കമ്യൂണിസ്റ്റ് കാരൻ കൂടിയായ പാണ്ഢ്യാല ഷാജി വിലയിരുത്തുന്നു. മുഖ്യമന്ത്രിക്കും, പി ജയരാജയനും എതിരേ ഞടുക്കുന്ന വെളിപ്പെടുത്തൽ ആണ്‌ ഈ ഇന്റർവ്യൂവിൽ ഉന്നയിക്കുന്നത്…\, ടി പി കേസിൽ പിണറായിയേയും സി പി എം നേതാക്കളേയും രക്ഷിച്ചത് അന്നത്തേ യു ഡി എഫ് സർക്കാരുമായുള്ള അഡ്ജൻസ്റ്റ് മെന്റ് ആയിരുന്നു എന്നും കമ്യൂണിസ്റ്റുകാരൻ കൂടിയായ പാണ്ഢ്യാല ഷാജി പറയുന്നു. പിണറായി വിജയന്റെ പിണറായി വീട്ടിലെ അയൽ വാസിയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഗുരു പാണ്ഢ്യാല ഗോപാലന്റെ മകൻ കൂടിയാണ്‌ ഷാജി…EXCLUSIVE ഇന്റർവ്യൂ കേൾക്കാം