തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലഘുലേഖനങ്ങൾ, പരാജയഭീതിയിൽ ചെയ്യുന്നതാകാമെന്ന് തുഷാര്‍

കോട്ടയം : കോട്ടയത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കമ്യൂണിസ്റ്റുകാർ ലഘുലേഖനങ്ങളുമായി വീടുകൾ കയറിയിറങ്ങുന്നു. നൂറു ശതമാനം വിജയപ്രതീക്ഷയാണുള്ളതെന്നും കോട്ടയത്ത് എന്‍.ഡി.എയും യു.ഡി.എഫും തമ്മിലാണ് മല്‍സരമെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

തോമസ് ചാഴികാടന്‍ പിന്നാക്കം പോയി. പരാജയഭീതി പൂണ്ട സ്ഥാനാര്‍ത്ഥിയുടെ ആളുകള്‍ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട വളച്ചൊടിച്ച ചില ആക്‌ഷേപങ്ങള്‍ ലഘുലേഖയാക്കി വീടുകളില്‍ വിതരണം ചെയ്യുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുള്ള പ്രചാരണം അവര്‍ക്ക് തിരിച്ചടിയാവുകയേയുള്ളൂ.

അവരുടെയൊക്കെ കാര്യങ്ങള്‍ നോട്ടീസടിക്കാന്‍ ഏറെയുണ്ട്. അതിനൊന്നും ഞങ്ങളാരും മെനക്കെടില്ല.അവസാന നിമിഷം നടത്തുന്ന ഈ ശ്രമത്തിന്‌റെ അര്‍ത്ഥം വ്യക്തമാണ്. ചാഴികാടന്‍ മൂന്നാം സ്ഥാനത്തു പോകും, ഞാന്‍ മുന്നിലെത്തുമെന്നും തുഷാർ പ്രതികരിച്ചു.