വൈദ്യുതി ഉപയോഗം കൂടുന്നു, നിയന്ത്രണത്തിന് പുറമെ യൂണിറ്റിന് 19 പൈസ സർച്ചാർജ് ഈടാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ എത്തിയതോടെ വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള ഒമ്പതുപൈസ സര്‍ചാര്‍ജിന് പുറമേ ഈ മാസം യൂണിറ്റിന്‌ 10 പൈസ അധികം ഈടാക്കാനാണ് തീരുമാനം.

ഇതോടെ സര്‍ചാര്‍ജ് ആകെ 19 പൈസയായി ഉയരും. മാര്‍ച്ചിലെ ഇന്ധന സര്‍ചാര്‍ജായാണ് തുക ഈടാക്കുക. മേയിലെ ബില്ലില്‍ സര്‍ചാര്‍ജ് ഈടാക്കാനാണ് തീരുമാനം. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ എത്തിയതോടെ വൈദ്യുതി നിയന്ത്രണത്തിന് പുറമെയാണ് സര്‍ചാര്‍ജ് വര്‍ധനയും നടപ്പിലാക്കുന്നത്.

കഴിഞ്ഞ ആറു മാസമായി നിലവിലുള്ള ഒമ്പത് പൈസയ്‌ക്ക് പു റമേ 10 പൈസ കൂടി സർച്ചാർജ് ഏർപ്പെടുത്താനാണ് പുതിയ തീരുമാനം. നിയന്ത്രണത്തിന്റെ ഭാഗമായി രാത്രിയില്‍ ചില പ്രദേശങ്ങളില്‍ ഇടയ്‌ക്കിടെ വൈദ്യുതി വിതരണം തടസ്സപ്പെടും. അതേസമയം സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിന്റെ ഗുണം കിട്ടിത്തുടങ്ങിയെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി പ്രതികരിച്ചു.