kerala

എക്സ്പോ സമാപനത്തിന് വർണപ്പകിട്ട് ആഘോഷം

ദുബായ്∙ 6 മാസം ലോകത്തിനു വിസ്മയങ്ങൾ സമ്മാനിച്ച ‘എക്സ്പോ 2020 ദുബായ്’ സമാപനത്തിന് ആഘോഷവർണങ്ങളുടെ ആറാട്ട്. 31ന് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെ കാത്തിരിക്കുന്നത് അപൂർവതകൾ നിറഞ്ഞ ആഘോഷരാവ്.

കരിമരുന്നു പ്രയോഗം, ലേസർഷോ എന്നിവയോടെ ആരംഭിക്കുന്ന പരിപാടികളിൽ രാജ്യാന്തര പ്രതിഭകളുടെ കലാവിരുന്നുകൾ, ഘോഷയാത്ര, അഭ്യാസപ്രകടനങ്ങൾ, സമ്മാന പ്രഖ്യാപനങ്ങൾ എന്നിവയുണ്ടാകും. 56 രാജ്യങ്ങളിൽ നിന്നുള്ള 400ൽ ഏറെ കലാകാരന്മാരാണ് എത്തുന്നത്.

എ.ആർ. റഹ്മാന്റെ ഫിർദൗസ് ഓർക്കസ്ട്ര വീണ്ടും അരങ്ങിലെത്തും. എല്ലാ വേദികളിലും കൊച്ചുകൂട്ടുകാർക്കാകും മുൻഗണന. അടുത്ത 50 വർഷത്തെ വികസനമുന്നേറ്റത്തിന്റെ കാഴ്ചകളും കുട്ടികൾക്കു മുന്നിലെത്തും. രാത്രി 12ന് കരിമരുന്നു പ്രയോഗത്തിന്റെ അടുത്തഘട്ടത്തിനു തുടക്കമാകും.

പൈതൃകത്തനിമകളും മരുഭൂമിയിലെ അനുഭവങ്ങളും കോർത്തിണക്കിയുള്ള ഉദ്ഘാടനദിന ദൃശ്യവിരുന്നിന്റെ തുടർച്ചയായുള്ള പ്രത്യേക പരിപാടി കുംഭഗോപരമായ അൽ വാസൽ പ്ലാസയിൽ അരങ്ങേറും.

അതിലെ കേന്ദ്രകഥാപാത്രമായ പെൺകുട്ടി എക്സ്പോ നടന്ന 182 ദിവസങ്ങളിലെ പുതിയ അറിവുകളുടെയും സൗന്ദര്യ വർണങ്ങളുടെയും ലോകത്തേക്ക് സദസ്സിനെ കൂട്ടിക്കൊണ്ടുപോകും.

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

31 mins ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

1 hour ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

2 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

2 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

3 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

3 hours ago