topnews

ഒറ്റക്ക് യുദ്ധം ചെയ്ത ദാവീദാണ് നമ്മുടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; രഞ്ജിത്ത് ബാലന്റെ കുറിപ്പ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ മാധ്യമങ്ങളുടെ നിലപാടിനെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ പുറത്ത് വിട്ട സര്‍വേകളെല്ലാം തന്നെ മാധ്യമങ്ങളുടെ ത്ട്ടിക്കൂട്ട് സര്‍വെ ആണെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. രഞ്ജിത്ത് ബാലന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.മാധ്യമങ്ങള്‍ക്കു മുകളില്‍ പറക്കാന്‍ പണത്തിനു മാത്രമേ കഴിയൂ എന്ന് തെളിയിച്ച ഒരുപാട് നുണകളുടെ ഒരു സത്യാനന്തര കാലത്താണ് നാമെല്ലാവരും ജീവിക്കുന്നത്.

കല്പിത കഥകള്‍ പടച്ചു വിട്ടു പിണറായി ബ്രാന്‍ഡിംഗ് നല്ലതുകയ്ക്ക് മാധ്യമങ്ങള്‍ വിറ്റഴിച്ചു. പണം വാങ്ങിയുള്ള ഈ കഥകളുടെ കരുത്തില്‍ വാഴ്ത്തുപാട്ടുകളുടെ ക്യാപ്റ്റന്‍സി സൃഷ്ടിച്ചു. കേരളജനതയുടെ നികുതി പണം ഉപയോഗിച്ച്, പിണറായിയെ ഏകദൈവമാക്കി അതിസമര്‍ത്ഥമായി മലയാളികള്‍ക്ക് നല്‍കി. അസത്യപൂജ നടത്തിയ മാധ്യമ മേലാളന്മാര്‍ മുട്ടിനു മുട്ടിനു തട്ടിക്കൂട്ടു സര്‍വേകള്‍ നടത്തി, പുകമറകള്‍ ജന്മനസ്സുകളില്‍ നിരത്താന്‍ ശ്രമിക്കുകയും നിരന്തരം കല്പിത കഥകള്‍ സൃഷ്ടിച്ചു അവ പ്രചരിപ്പിച്ചു ജനങ്ങളെ അവയില്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നപ്പോഴും മാധ്യമ പരിലാളണകളില്ലാതെ, ഇരട്ട ചങ്കനെന്നു വിശേഷിപ്പിക്കുന്ന ഉയര്‍ത്തു പാട്ടുകാരുടെ അകമ്പടി ഇല്ലാതെ ഗോലിയത്തിനെതിരെ ഒറ്റക്ക് യുദ്ധം ചെയ്ത ദാവീദാണ് നമ്മുടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരളം കഴിഞ്ഞ അഞ്ചു വര്‍ഷം സമാനതകളില്ലാത്ത ദുരന്തമുഖത്തു കൂടിയാണ് കടന്നു പോയത്. പൊതുവെ പത്രപ്രവര്‍ത്തകര്‍ ആണ് ഭരണ ഇടനാഴികളിലെ നെറികേടും അഴിമതിയും സ്വജനപക്ഷപാതവും അഴിമതിയും പുറത്തു കൊണ്ട് വരുക. എന്നാല്‍ മാധ്യമങ്ങള്‍ സ്തുതി പാടലുകള്‍ സൃഷ്ടിക്കാനുള്ള തിരക്കിലായിരുന്നു.
അരുണും സിന്ധു സൂര്യകുമാറും വേണുവും പരിഹാസങ്ങള്‍ വാരിവിതറി. പിണറായിക്ക് മുന്നില്‍ കുഞ്ഞാടായ സിന്ധു ചെന്നിത്തലയ്ക്ക് മുന്നില്‍ ചീറ്റപുലി ആയി.കഴിവ് കുറഞ്ഞവന്‍ എന്ന് പരിഹസിച്ചപ്പോഴും സഹിഷ്ണുതയോടെ മറുപടി പറയുവാന്‍, ധാര്‍ഷ്ട്യം തെല്ലുമില്ലാതെ പ്രതികരിക്കുവാന്‍ ചെന്നിത്തലയെന്ന പാവം മനുഷ്യന് കഴിഞ്ഞു വെന്നത് ആ വ്യക്തിപ്രഭാവം കൊണ്ടല്ലേയെന്നു സാമാന്യ ബോധമുള്ളവര്‍ക്ക് മനസ്സിലാവും.
ഈ കാലങ്ങളിലൊക്കെയും പെണ്‍ വിഷയങ്ങളുടെ ഇക്കിളി കഥകള്‍ അല്ല പ്രതിപക്ഷത്തിന്റെ ആയുധമായതു എന്നത് ആ രാഷ്ട്രീയമാന്യതയാണ് കാണിക്കുന്നത്.

നമ്മുടെ കുട്ടികള്‍ കേട്ടതെല്ലാം കേരളം പോലെയൊരു സാക്ഷര സമൂഹത്തില്‍ കേള്‍ക്കാന്‍ കൊതിക്കുന്ന വിധത്തിലുള്ള ഉല്‍കൃഷ്ടമായ പ്രതിപക്ഷ വിചാരണ കളായിരുന്നുവെന്നതില്‍ തര്‍ക്കമില്ല.
മാധ്യമങ്ങളുടെ പെയ്ഡ് എക്‌സിറ്റ് പോള്‍ സര്‍വ്വേ കള്‍ക്കപ്പുറത്തു രമേശ് ചെന്നിത്തലയെന്ന അലങ്കാരങ്ങളോ വിശേഷണ ങ്ങളോ ഇല്ലാത്ത സാധാരണ ക്കാരന്റെ വിജയം സുനിശ്ചിതമാണ്. അദ്ദേഹം പറഞ്ഞു പോയതില്‍ ഒന്നും പതിരുണ്ടായിരുന്നില്ല ??

Karma News Editorial

Recent Posts

അമൃത്സർ മുൻ ഡെപ്യൂട്ടി മേയർ അവിനാഷ് ജോളി ബിജെപിയിൽ ചേർന്നു, പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി

ഛണ്ഡി​ഗഢ്: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ആം ആദ്മി പാർട്ടിക്ക് (എഎപി) തിരിച്ചടി. മുൻ അമൃത്‌സർ ഡെപ്യൂട്ടി മേയർ അവിനാഷ് ജോളി പാർട്ടിയിൽ…

26 mins ago

വിമാനങ്ങൾ റദ്ദാക്കിയ സംഭവം, എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി വ്യോമയാന മന്ത്രാലയം

ഡൽഹി : യാത്രക്കാരെ അവതാളത്തിലാക്കി എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ റിപ്പോർട്ട് തേടി വ്യോമയാന മന്ത്രാലയം എയർ ഇന്ത്യ എക്സ്പ്രസ്…

27 mins ago

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി…

38 mins ago

ഒമാനിൽ വാഹനാപകടം, മലയാളി മരിച്ചു, നിരവധി പേർക്ക് പരിക്ക്

സൊഹാര്‍: ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസിമലയാളി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി സുനില്‍ ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് സ്വദേശികളും മരണപ്പെട്ടതായും…

58 mins ago

അംബാനിയുമായും അദാനിയുമായും രാഹുൽ ഒത്തുതീർപ്പുണ്ടാക്കി, നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ മൗനം, പ്രധാനമന്ത്രി

ദില്ലി: നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ അംബാനിയുമായുയെക്കുറിച്ചും അദാനിയെക്കുറിച്ചും രാഹുൽ ഗാന്ധി മിണ്ടാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അദാനിയുമായുള്ള മോദിയുടെ ബന്ധം സ്ഥിരമായി…

1 hour ago

കിണറിൽ അകപ്പെട്ടയാളെ രക്ഷിക്കാനിറങ്ങി, യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: കിണറിൽ അകപ്പെട്ടയാളെ രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴ താമരക്കുളം സ്വദേശി ബാബു ആണ് മരിച്ചത്. അൽപം…

1 hour ago