കൊച്ചി: എസ്എഫ്ഐ നേതാവ് വിദ്യയ്ക്കെതിരെ മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച സംഭവത്തിലെ കേസ് അഗളി പൊലീസിന് കൈമാറും. കേസിൽ കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു. ഗസ്റ്റ് ലക്ചറർ നിയമനത്തിനായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റാണ് കാസർകോട് സ്വദേശിനി കെ വിദ്യ വ്യാജമായുണ്ടാക്കിയത്. കോളേജിന്റെ ഭാഗത്തുനിന്ന് വിദ്യയ്ക്ക് ഒരു സഹായവും നൽകിയിട്ടില്ലെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.
സംഭവത്തിൽ എസ് എഫ് ഐയ്ക്ക് പങ്കുണ്ടെന്ന് കെ എസ് യു ആരോപിക്കുന്നു, വിദ്യ മുൻ എസ് എഫ് ഐ നേതാവും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ സുഹൃത്തുമാണ്. വിദ്യ ജോലിക്ക് ശ്രമിച്ചപ്പോൾ അഭിമുഖ പാനലിലെ ചിലര്‍ക്ക് തോന്നിയ സംശയമാണ് സംഭവം പുറത്തുവരുവാന്‍ കാരണം. അട്ടപ്പാടി സര്‍ക്കാര്‍ കോളേജിലെ അഭിമുഖ പാനലിലാണ് വ്യാജ രേഖ സമര്‍പ്പിച്ചത്. മഹാരാജാസ് കോളേജിന്റെ സീലും ലോഗോയും ഉണ്ടായിരുന്നു.
തുടര്‍ന്ന് കോളേജില്‍ ബന്ധപ്പെട്ടപ്പോള്‍ ഇത് വ്യാജ രേഖയാണെന്ന് വ്യക്തമാകുകയായിരുന്നു. 2018- 19 വര്‍ഷത്തിലും 20-21 കാലയളവിലും മഹാരാജാസില്‍ ഗെസ്റ്റ് ലക്ചററായി ജോലി ചെയ്തെന്നാണ് രേഖയിലുള്ളത്. എന്നാല്‍ 10 വര്‍ഷമായി മലയാള വിഭാഗത്തിലേക്ക് ഗെസ്റ്റ് ലക്ചറര്‍മാരെ നിയമിച്ചിട്ടില്ലെന്നാണ് കോള്ജ് പറയുന്നത്.
കാസർകോടും പാലക്കാടും വ്യാജരേഖ ഉപയോഗിച്ച് ഗസ്റ്റ് ലക്ചററായി നിയമനത്തിന് ശ്രമിച്ച ആരോപണത്തിൽ പരാതി നൽകണോയെന്നതിൽ കോളേജ് ഇന്ന് തീരുമാനമെടുക്കും. അതേസമയം, കേസ് അഗളി പൊലീസിന് കൈമാറും. കേസിനാസ്പദമായ സംഭവം നടന്നത് അഗളിയിലായതിനാൽ രേഖ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാനാവുക അഗളി പൊലീസിനാണെന്ന് കൊച്ചി പൊലീസ് പ്രതികരിച്ചു.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ വിദ്യാഭ്യാസ…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…