kerala

ശരതിന്റെ വേദന മുതലെടുത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാജന്മാര്‍, വ്യാജ അക്കൗണ്ട് നമ്പറില്‍ വീഴരുതെന്ന് കുടുംബം

ബുദ്ധിവികാസമില്ലാതിരുന്ന മകന്റെ ചുണ്ടില്‍ നിന്നും ‘അമ്മേ’ എന്ന വിളിയൊന്ന് കേള്‍ക്കാന്‍ ശൈലജ മുപ്പതു വര്‍ഷത്തോളം കൊതിച്ചു. ഒടുവില്‍ ശരത്ചന്ദ്രന്‍ ‘അമ്മേ’ എന്ന് നീട്ടി വിളിച്ചപ്പോള്‍ ആ വിളികേള്‍ക്കാന്‍ ശൈലജയില്ല. മകന്‍ ആദ്യമായി അമ്മേ എന്ന് വിളിച്ചപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരണത്തോട് മല്ലിടുകയായിരുന്നു ശൈലജ. മുപ്പതു വയസ്സുവരെ ഓമനിച്ച, പരിപാലിച്ച ആ അമ്മ ഇനി ഇല്ല. അമ്മയ്ക്ക് മാത്രം മനസ്സിലാകുന്ന ആ ലോകത്ത് ഇനി ശരത്ചന്ദ്രന്‍ തനിച്ചാണ്.

പാലക്കാട് ഒറ്റപ്പാലം വേങ്ങേരി ക്ഷേത്രത്തിന് സമീപം ദേവാമൃതത്തില്‍ രാമചന്ദ്രക്കുറുപ്പിന്റെ ഭാര്യ ശൈലജ തിങ്കളാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിലത്. തലച്ചോറിലേയ്ക്ക് ഓക്സിജന്‍ എത്തുന്നതിലെ തടസത്തെ തുടര്‍ന്ന് പാതിബോധത്തോടെ ഒരു മാസത്തോളം ആശുപത്രിക്കിടക്കടയില്‍. അമേരിക്കയിലെ ഡിസ്നിക്രൂസ് ലൈന്‍സ് എന്ന ഷിപ്പിങ് കോര്‍പറേഷനില്‍ ചീഫ് സെക്യുരിറ്റി ഓഫീസറായ രാമചന്ദ്രക്കുറുപ്പിനും ഭാര്യ ശൈലജയ്ക്കും മൂന്ന് മക്കളാണ്. ഇതില്‍ മൂത്തയാളാണ് ശരത്ചന്ദ്രന്‍.

ഷൈലയുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയെ കണ്ണീരണയിക്കവേ അവസരം മുതലാക്കി സോഷ്യല്‍ മീഡിയയില്‍ ചില സാമൂഹിക വിരുദ്ധര്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. കുടുംബത്തെ സഹായിക്കണമെന്നു പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ട് നമ്പറുമായാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ സന്ദേശം പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ ഇവരുടെ കുടുംബം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

കുടുംബത്തിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി സത്യവിരുദ്ധമായ വാര്‍ത്ത പ്രചരിപ്പിച്ചവരെ വെളിച്ചത്തു കൊണ്ടു വരികയാണ് ശരത്തിന്റെ സഹോദരനും ഷൈലയുടെ മകനുമായ ശ്യാം ചന്ദ്രന്‍. അമ്മ പോയ ശേഷം ഏട്ടനെ നോക്കാനായി സഹായം തേടുന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശം വാസ്തവ വിരുദ്ധമാണ്. ചില ഗ്രൂപ്പുകളില്‍ അക്കൗണ്ട് നമ്പര്‍ അടക്കം ഉള്ള പോസ്റ്റുകള്‍ കാണാന്‍ ഇടയായി. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ശ്യാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇത് ഷൈലജ, എന്റെ അമ്മയാണ്. എന്റെ ഏട്ടൻ ആണ് ശരത്. അമ്മ മരണപ്പെട്ട ഇൗ ഒരു അവസ്ഥയിൽ ഇത് പോലത്തെ ഒരു fake news ഇടുന്നതത് കൊണ്ട് നിങൾ എന്ത് ലാഭം ആണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയില്ല. അമ്മ പോയ ശേഷം ഏട്ടനെ നോക്കാനായി സഹായം തേടുന്നു എന്ന രീതിയിൽ. ഏട്ടനെ പൊന്ന് പോലെ നോക്കാൻ ഞാനും എന്റെ അച്ഛനും അനുജത്തിയും ബാക്കി കുടുംബക്കാരും ഉണ്ട്. ഇൗ പോസ്റ്റിൽ നിന്ന് അമ്മയുടെ യും എട്ടന്റെയും വിവരങ്ങൾ remove ചെയ്യണം എന്ന് പറഞ്ഞ് പല ഗ്രൂപ്പ് കൾക്കും msg aaychu .. പലരും ചെയ്തു, ചിലർ മറുപടി ആയ്ച്ചില്ല. ചില ഗ്രൂപ്പുകളിൽ account number അടക്കം ഉള്ള പോസ്റ്റുകൾ കാണാൻ ഇടയായി , ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോവാൻ നോക്കുന്നു. പല പ്രധാന മാധ്യമങ്ങളിൽ അടക്കം ഇൗ വാർത്ത വന്നിരിക്കുന്നു. പലരും സത്യാവസ്ഥ മനസ്സിലാക്കാതെ സഹായങ്ങൾ offer ചെയ്യുന്നു, പോസ്റ്റ് share ചെയ്യുന്നു. ദയവായി മനസ്സിലാക്കുക, ഞാൻ നേരത്തെ പറഞ്ഞ പോലെ ഏട്ടന് ഞങ്ങൾ കൂടെ ഉണ്ട്.. എട്ടൻ ഒറ്റയ്ക്കല്ല.

ദയവായി ഇൗ പോസ്റ്റ് share ചെയ്യുക…. And plz don’t spread such news in this situation

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago