kerala

വെറുതെ തമാശക്ക് എടുത്ത ഒരു ഫോട്ടോയില്‍ നിന്നും കുഞ്ഞിന്റെ കണ്ണിലെ ആ വില്ലനെ ഞങ്ങള്‍ കണ്ടെത്തി; കുറിപ്പ്

കുട്ടി ക്യാന്‍സറിനെതിരെ പോരാടുന്നതിനെ ക്കുറിച്ചും അത് കണ്ടത്തിയതിനെ ക്കുറിച്ചുമുള്ള പിതാവിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വെറുതെ എടുത്ത ഒരു ഫോട്ടോയില്‍ നിന്നാണ് കുഞ്ഞിന്റെ കണ്ണിലെ വില്ലനെ കണ്ടെത്തിയത്.. ഇടതു കണ്ണില്‍ വിസിബിള്‍ ആിരുന്നു വില്ലന്‍…ഞങ്ങൾ ഉടനെ വില്ലനെ തകർക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു.ഹൈദരാബാദ് LV PRASAD EYE INSTITUTE ഇൽ ചികിത്സ ആരംഭിച്ചു. ആദ്യം 6 കീമോ എടുത്തു. ഒന്നര മാസത്തിനു ശേഷം വീണ്ടും ചെക്കപ്പ് ചെയ്തു. അച്ഛന്റെ കരളലിയിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇത് ഞങ്ങളുടെ ഇളയ മകൾ അൻവി(anvitha) ഇവളുടെ കഥ ഇച്ചിരി സന്തോഷങ്ങളും ഒത്തിരി വേദനകളും നിറഞ്ഞതാണ്. ജനിച്ചു രണ്ടാം മാസം മുതൽ റെറ്റിനോ ബ്ലാസ്‌റ്റോമ എന്ന വില്ലൻ അവളോടൊപ്പം കൂടി. പക്ഷെ ദൈവം അവളുടെ അമ്മയുടെ രൂപത്തിൽ ഭൂമിയിൽ അവളോ ടൊപ്പം ഉള്ളത് ഈ വില്ലൻ അറിഞ്ഞില്ല. വെറുതെ തമാശക്ക് എടുത്ത ഒരു ഫോട്ടോയിൽ നിന്നും ആ വില്ലനെ ഞങ്ങൾ കണ്ടെത്തി. ഇടതു കണ്ണിൽ visible ആയിരുന്നു ആ വില്ലൻ. ഞങ്ങൾ ഉടനെ വില്ലനെ തകർക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു.ഹൈദരാബാദ് LV PRASAD EYE INSTITUTE ഇൽ ചികിത്സ ആരംഭിച്ചു. ആദ്യം 6 കീമോ എടുത്തു. ഒന്നര മാസത്തിനു ശേഷം വീണ്ടും ചെക്കപ്പ് ചെയ്തു.

വില്ലൻ വീണ്ടും പൂർവാധികം ശക്തിയോടെ തിരിച്ചു വന്നതായി ഡോക്ടർ പറഞ്ഞു. ഞങ്ങൾ എല്ലാവരും തോറ്റു പോയി എന്ന് തോന്നിയ നിമിഷം. കൈയി ലെ പണം ഒന്നിനും തികയാതെ മാനസികമായി ഞങ്ങൾ തകർന്നു. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ഒമാനിൽ ഉള്ള സുഹൃത്തുക്കൾ, കിങ്ങിണി ക്കൂട്ടം, അങ്ങനെ ഒരുപാട് പേര് (പേരുകൾ പറഞ്ഞാൽ തീരില്ല) അകമഴിഞ്ഞ് ഞങ്ങളെ സഹായിച്ചു, നന്ദു മഹാദേവ എന്ന ഞങ്ങളുടെ സഹോദരൻ (അങ്ങനെ പറഞ്ഞാൽ മതിയാവില്ല ) കേട്ട് അറിഞ്ഞു ഞങ്ങളെ തേടി എത്തി. അതിജീവനം എന്ന ഞങ്ങളുടെ ഗ്രൂപ്പിൽ കൂടെ ഒരുപാട് സഹായങ്ങൾ ഞങ്ങൾക്ക് നൽകി. അങ്ങനെ ട്രീറ്റ്മെന്റ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നു.ഇപ്പോൾ ടോട്ടൽ 12 കീമോ, 6 ലേസർ 6 ക്രയോ ഇത്രയും ചെയ്തു. ഓരോ തവണ ചെയ്യുമ്പോളും പോസിറ്റീവ് റെസ്പോൺസ് ഉണ്ടാകുന്നു.

അതെ ഞങ്ങൾ ആ വില്ലനെ തോൽപ്പിച്ചുകൊണ്ടിരിക്കുന്നു ആദ്യ കാലങ്ങളിൽ ഞങ്ങൾക്ക് പുറത്ത് പറയാൻ പേടി ആയിരുന്നു. പക്ഷെ ഇപ്പോൾ ഞങ്ങൾക്ക് ഒന്ന് മനസിലായി ഇങ്ങനെ ഉള്ള പോരാളികൾ വീടിനുള്ളിൽ ഒതുങ്ങി കൂടുകയല്ല സമൂഹത്തിൽ അവര് അറിയപ്പെടണം.മറ്റുള്ളവർക്ക് പ്രചോദനവും ധൈര്യവും ആവണം. സിമ്പതി അല്ല വേണ്ടത് ധൈര്യം കൊടുക്കേണ്ട മനസുകളാണ്. ഇപ്പോൾ ഞങ്ങൾ ഹാപ്പി ആണ് ഈ മാസവും പോകണം 29/01/2020. അവന്റെ അടിവേരു പിഴുതു കളഞ്ഞേ മതിയാകു. അങ്ങനെ ഞങ്ങൾ ഞങ്ങളുടെ പൊന്നോമനയെ പരിചയപ്പെടുത്തുന്നു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago