kerala

ഗുസ്തി താരങ്ങൾ പി.ടി. ഉഷയെ അപമാനിച്ചുവെന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് കമ്മ്യൂണിസ്റ്റ് നനേതാക്കൾ, നീക്കം ആസൂത്രിതം

കോഴിക്കോട്: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ കാണാനെത്തിയ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാ എംപിയുമായാ പി.ടി. ഉഷയെ താരങ്ങൾ
അപമാനിച്ചുവെന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് കമ്മ്യൂണിസ്റ്റ് നനേതാക്കൾ. പാർട്ടി നേതാക്കൾ ഉഷയെ കുറ്റപ്പെടുത്തുകയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നു. കൂടാതെ ഡിവൈഎഫ്ഐ പ്രകടനം നടത്തുകയും ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്സിന് മുന്നിൽ കോലം കത്തിച്ച് പ്രതിഷേധം നടത്തുകയും ചെയ്തു. ഇപ്പോൾ നടക്കുന്നത് വ്യക്തമായ ആസൂത്രണത്തോടുകൂടിയ നീക്കമാണ്.

ഉഷയെ ആരുംതന്നെ എതിർക്കുകയോ തടയുകയോ ചെയ്തിട്ടില്ല. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി എത്തിയ പി.ടി. ഉഷയ്‌ക്ക് ഊഷ്മളമായ സ്വീകരണമായിരുന്നു താരങ്ങൾ നൽകിയത്. സമരക്കാർ ഒറ്റയ്‌ക്കും കൂട്ടായും ഉഷയുമായി സംവദിച്ചു. കാര്യങ്ങളെല്ലാം അന്വേഷിച്ചതിന് ശേഷം വട്ടമിട്ടിരുന്ന് സംസാരിച്ചിട്ടാണ് ഉഷ സമരപ്പന്തലിൽനിന്ന് പിരിഞ്ഞത്. അതുവരെ യാതൊരു രീതിയിലുമുള്ള പ്രശ്നങ്ങൾ അവിടെ ഉണ്ടായില്ല.

സമരപ്പന്തലിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ ഹരിയാനയിലെ റസലിംഗ് ഫെഡറേഷൻ തലവനും കോൺഗ്രസ് നേതാവുമായ ദീപേന്ദർസിങ് ഹൂഡയുടെ അനുയായികൾ ഉണ്ടാക്കിയ തിക്കും തിരക്കും ഒഴിവാക്കി പി.ടി. ഉഷയും ഉദ്യോഗസ്ഥരും കടന്നുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ചിലർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പിന്നാലെ ഇത് കേരളത്തിലെ സഖാക്കൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിച്ച് ഉഷയെ അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു.

പി.ടി. ഉഷയുടെ ജന്തർ മന്തർ സന്ദർശനം കേരളത്തിൽനിന്ന് നേരേ ഡൽഹിയിലത്തിയതിന് ശേഷം സമരക്കാരെ കാണുന്ന വിധത്തിലായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല. അതിനാൽ താരങ്ങളുമായി നടന്ന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ എങ്ങും വന്നില്ല എന്നു മാത്രമല്ല കോൺഗ്രസ് പ്രവർത്തകൻ ഉഷയെ തടയുന്ന ദൃശ്യങ്ങൾ താരങ്ങൾ എതിർക്കുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

Karma News Network

Recent Posts

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 mins ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

11 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

17 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

26 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

55 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago