readers breaking

ഹൈന്ദവ ക്രിസ്ത്യൻ വിഭാഗങ്ങൾ തീയേറ്ററുകൾ ബഹിഷ്കരിച്ചാൽ മുന്നറിയിപ്പുമായി രാമസിംഹൻ,ദി കേരള സ്റ്റോറി പ്രദർശനം കൂടുതൽ തിയറ്ററുകൾ പിന്മാറി

ദി കേരള സ്റ്റോറി പ്രദർശനം ഇന്ന് നടക്കാനിരിക്കവേ കേരളത്തിൽ കൂടുതൽ തിയറ്ററുകൾ പിന്മാറി. തിയറ്ററുകൾക്ക് നേരേ ആക്രമണം ഉണ്ടാകും എന്ന ഭയത്താലാണ്‌ പലയിടത്തും ദി കേരളാ സ്റ്റോറി പ്രദർശനം നടക്കാതെ പോകുന്നത്. പോലീസ് സംരക്ഷണം തിയറ്ററുൾക്ക് നല്കുവാൻ സർക്കാരിനു താല്പര്യവും ഇല്ല. തിയറ്ററുകൾ അവരുടെ റിസ്കിൽ തീരുമാനം എടുക്കാം എന്നാണ്‌ സർക്കാർ അനൗദ്യോഗിക നിലപാടും. തിയറ്ററുകളേ ഭീഷണിപ്പെടുത്തി പിന്മാറ്റം നടത്തിക്കുന്നതിനെതിരേ സംവിധായകൻ രാമസിംഹൻ അബൂബക്കർ രംഗത്ത് വന്നു.കേരളത്തിലെ ഹൈന്ദവ ക്രിസ്ത്യൻ വിഭാഗങ്ങൾ തീയേറ്ററുകൾ ബഹിഷ്കരിച്ചാൽ എന്ത് സംഭവിക്കുമെന്ന് തീയേറ്ററുകൾ ഓർത്താൽ നന്ന് എന്ന് അദേഹം മുന്നറിയിപ്പ് നല്കി.നാല് ജിഹാദികളെയും അവരുടെ പിണിയാളുകളെയും പേടിച്ചു കേരളാ സ്റ്റോറി ബഹിഷ്കരിച്ചാൽ, അതേ അവകാശം ഉള്ള ഒരു ജനത മറുവശത്തും ഉണ്ടെന്ന് ചിന്തവേണം എന്നും രാമ സിംഹൻ മുന്നറിയിപ്പ് നല്കുന്നു.

പ്രതിഷേധത്തെ തുടർന്ന് വിവാദത്തിലായ ‘ദി കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കുന്നതിൽനിന്ന് തിയേറ്ററുകൾ പിന്മാറുമ്പോൾ തിയറ്ററുകളുടെ എണ്ണം കുറയുകയാണ്‌. പ്രമുഖ നടന്മാരുടെ തിയറ്ററുകളും പ്രദർശനത്തിൽ നിന്നും ഒഴിവായി.
കേരളത്തിൽ 50 സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കാൻ തിയേറ്ററുകൾ വിതരണക്കാരുമായി കരാറിലെത്തിയെങ്കിലും റിലീസിന്റെ തൊട്ടുതലേന്ന് പലരും പിന്മാറി. 17 സ്‌ക്രീനുകളിൽ മാത്രമാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. ഇതിൽത്തന്നെ എത്ര തിയേറ്ററുകളിൽ പ്രദർശനമുണ്ടാകുമെന്നതിൽ ഉറപ്പില്ല.

തിയേറ്ററുകൾക്കു നേരേ ആക്രമണമുണ്ടാകുമെന്ന ഭയവും രാഷ്ട്രീയപാർട്ടികളിൽനിന്നുള്ള സമ്മർദവുമാണ് കാരണമായി തിയേറ്ററുടമകൾ പറയുന്നത്.ഇതിനിടെ സിനിമയുടെ പ്രദർശനം തടയാൻ യു ഡി എഫ് ഇടത് നേതാക്കൾ നേരിട്ട് തിയറ്റർ ഉടമകളേ ബന്ധപ്പെട്ടു എന്നും വിവരങ്ങൾ പുറത്ത്. മുസ്ളീം ലീഗിന്റെയും എസ് ഡി പി ഐയുടേയും എതിർപ്പുകളും തിയറ്റർ ഉടമകൾക്ക് സമ്മർദ്ദം കൂട്ടുകയാണ്‌. തിയറ്ററുകളിൽ പ്രദർശനം നടത്തിയില്ലെങ്കിൽ കേരളത്തിലെ എല്ലാ പഞ്ചായത്തിലും വി എച് പിയുടെ നേതൃത്വത്തിൽ സിനിമ പ്രദർശിപ്പിക്കും എന്ന് സംവിധായകൻ വിജി തമ്പി കർമ്മ ന്യൂസിൽ പറഞ്ഞിരുന്നു

 

Main Desk

Recent Posts

ഫോർട്ട്കൊച്ചിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കൊച്ചി ∙ ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലൻ എന്നയാളെ പൂട്ടിക്കിടന്ന വീട്ടില്‍…

42 mins ago

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് ഭാര്യയെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ഭർത്താവ് അറസ്റ്റിൽ. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍…

1 hour ago

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം 17, 18, 19 തീയതികളില്‍. കൊച്ചി…

2 hours ago

പന്തീരാങ്കാവിലെ ​ഗാർഹിക പീഡനം, നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ്, റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: പന്തീരാങ്കാവിലെ ​ഗാർഹിക പീഡനക്കേസിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ് നടന്നത്. ഇത്ര മനുഷ്യത്വ…

2 hours ago

പുനർജനിക്കേസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി…

2 hours ago

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട്, വിട്ടിട്ടില്ല ഇനിയും വിടത്തില്ല- മമ്മൂട്ടി

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ…

2 hours ago