kerala

സജാദിൽനിന്ന് വധഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബം: ഷഹനയുടെ മരണത്തിൽ ദുരൂഹത

കോഴിക്കോട്: മോഡലുമായ ഷഹനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. സംഭവത്തിൽ പരാതിയുമായി കാസർകോട് ചെറുവത്തൂരിൽനിന്ന് ബന്ധുക്കൾ കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. ഭർത്താവ് പറമ്പിൽ ബസാർ സ്വദേശിയായ സജാദിൽനിന്ന് വധഭീഷണിയുള്ള വിവരം പെൺകുട്ടി മാതാപിതാക്കളെ വിളിച്ചുപറഞ്ഞിരുന്നുവെന്ന് ബന്ധുക്കൾ  പറഞ്ഞു. സംഭവം കൊലപാതകമാണെന്നാണ് ഇവർ ആരോപിക്കുന്നത്.

സ്വയം മരിക്കേണ്ട അവസ്ഥ അവൾക്ക് വന്നിട്ടില്ല. മോഡലിങ്ങും ജ്വല്ലറി പരസ്യങ്ങളുമായി പ്രവർത്തിക്കുകയായിരുന്നു അവൾ. ഭർത്താവ് സജാദിനും ഷഹനയ്ക്കുമിടയിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ദിവസങ്ങൾക്കുമുൻപ് പെൺകുട്ടി സഹോദരനെയും മാതാവിനെയും വിളിച്ചിരുന്നു. ഭർത്താവും കൂട്ടാളികളും തന്നെ കൊല്ലാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു. ഇതിനാൽ ഉടൻതന്നെ ബന്ധപ്പെടാനും ആവശ്യപ്പെട്ടു-ഒരു ബന്ധു വെളിപ്പെടുത്തി.

ബന്ധപ്പെടാൻ നോക്കുമ്പോൾ സജാദിന്റെ ഭീഷണി കാരണം ഫോൺ എടുക്കാറില്ല. വിളിക്കാൻ സജാദ് കൊടുക്കാറുമില്ല. ഫോൺ പിടിച്ചുവയ്ക്കുകയായിരുന്നു. ഒന്നരവർഷമായി പെൺകുട്ടിക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നും തടവറയിൽ ഇട്ടപോലെയായിരുന്നു ഷഹനയുടെ അവസ്ഥയെന്നും ബന്ധു ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 11-ാം തിയതി വിളിച്ച് ഷഹന വിവരങ്ങൾ പറഞ്ഞിരുന്നതായി സഹോദരൻ പറഞ്ഞു. വീട്ടിൽ വരണമെന്നുണ്ടെന്നും എന്നാൽ അതിനു സാധിക്കുന്നില്ലെന്നും പറഞ്ഞു. തുടർന്ന് തിരിച്ചുവിളിക്കുമ്പോൾ സജാദ് കൂടെയുള്ളപ്പോൾ ഫോണെടുക്കില്ല. ഇയാൾ വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോഴാണ് വിളിച്ചു വിവരങ്ങൾ പറഞ്ഞത്. അഡ്രസ് ചോദിച്ചപ്പോൾ സജാദിനോട് ചോദിക്കാനാണ് പറഞ്ഞത്. എന്നാൽ, സജാദിനെ ബന്ധപ്പെടാനുമായിരുന്നില്ലെന്നും സഹോദരൻ പറയുന്നു.

”പലപ്പോഴും പ്രശ്‌നമുള്ള സമയത്തെല്ലാം സജാദിന്റെ മാതാവിനെയും പിതാവിനെയും ബന്ധപ്പെട്ടിരുന്നു. ആ സമയത്തെല്ലാം ഒരു പ്രശ്‌നവുമില്ലെന്നാണ് ഇവർ പറഞ്ഞത്. രണ്ടുപേരും നല്ല നിലയിലാണ്, പലപ്പോഴുമുണ്ടാകുന്ന പ്രശ്‌നമാണ്, അത് ശരിയാകുമെന്നെല്ലാം പറഞ്ഞിരുന്നു.”

നാട്ടുകാർ വന്നപ്പോൾ ആളുകൾ മൃതദേഹം സജാദിന്റെ കൈയിൽ കിടക്കുന്ന നിലയിലാണ് കണ്ടതെന്നും സഹോദരൻ ആരോപിക്കുന്നു. ജനൽ കമ്പിയിൽ തൂങ്ങിമരിച്ചെന്നാണ് പറയുന്നത്. അത് ഒരിക്കലും സാധ്യമല്ല. അത്രയും ബോള്‍ഡായ ആളാണ് അവൾ. ഇങ്ങനെ ചെയ്യില്ല. പൊലീസും ഇതു സാധാരണ മരണമായി കാണുന്നില്ലെന്നും സഹോദരൻ ചൂണ്ടിക്കാട്ടി.

നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് മോഡലിങ് രംഗത്ത് സജീവമായ ഷഹന. ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിരുന്നു. ഒരു തമിഴ് ചിത്രത്തിലും ചെറിയ വേഷത്തിൽ എത്തിയിട്ടുണ്ട്.

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

5 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

6 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

7 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

8 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

8 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

9 hours ago