social issues

സെലിബ്രറ്റികള്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രം വിജ്രംബിക്കുന്ന കേരളത്തിന്റെ സദാചാര ബോധം തിരുത്തപ്പെടേണ്ടിയിരിക്കുന്നു, ശ്രീജിത്ത് പെരുമന പറയുന്നു

സിപിഎം മലപ്പുറം നഗരസഭാംഗവും അധ്യാപകനുമായ കെവി ശശി കുമാര്‍ വിദ്യാര്‍ത്ഥിനികലെ മുപ്പത് വര്‍ഷത്തോളം പീഡനത്തിനിരയാക്കിയെന്ന പരാതി കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്ത പശ്ചാത്തലത്തില്‍ അറസ്റ്റ് ഭയന്ന് ശശി ഒളിവില്‍ പോയിരിക്കുകയാണ്. മലപ്പുറത്ത് സ്‌കൂള്‍ അധ്യാപകനായിരിക്കെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് കാട്ടി പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെതിരെയാണ് ശ്രീജിത്ത് പെരുമനയുടെ വിമര്‍ശനം.

30 വര്‍ഷക്കാലം പീഡിപ്പിച്ചു എന്ന് ഒരു അധ്യാപകനെതിരെ പരാതി ഉയര്‍ന്നിട്ട് മണിക്കൂറുകളും ദിവസങ്ങളും പിന്നിട്ടിട്ടും പോലീസ് ഒരു പെറ്റി കേസുപോലും എടുത്തിട്ടില്ല, അന്തി ചര്‍ച്ചകളില്ല, സാംസ്‌കാരിക നായകന്മാര്‍ അറിഞ്ഞതേയില്ലെന്ന് ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീജിത്ത് പെരുമനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം, പ്രായപൂര്‍ത്തിയാകാത്ത അറുപതോളം കുഞ്ഞുമക്കളെ 30 വര്‍ഷക്കാലത്തിനിടെ പീഡിപ്പിച്ചു എന്ന് ഒരു അധ്യാപകനെതിരെ പരാതി ഉയര്‍ന്നിട്ട് മണിക്കൂറുകളും ദിവസങ്ങളും പിന്നിട്ടിട്ടും പോലീസ് ഒരു പെറ്റി കേസുപോലും എടുത്തിട്ടില്ല, അന്തി ചര്‍ച്ചകളില്ല, സാംസ്‌കാരിക നായകന്മാര്‍ അറിഞ്ഞതേയില്ല, അതിനെല്ലാമുപരി സദാചാരത്തിന്റെ ഹോള്‍സെയില്‍ ഡീലര്‍മാരായ സ്ത്രീ സംഘടനകള്‍ക്കും , അഭിനവ ഫെമിനിസ്റ്റുകള്‍ക്കും ഇനിയും മെഴുകുതിരി കിട്ടിയിട്ടില്ല.

പക്ഷെ സില്‍മാ സെലിബ്രറ്റികളുടെ പരാതിയില്‍ പ്രത്യേക സംഘമുണ്ടാക്കിയും, അല്ലാതെയും എഡിജിപി അന്വേഷിക്കുന്നു, ഇന്റര്‍പ്പോളിന് അറസ്റ്റ് വാറണ്ട് കൈമാറുന്നു.. എന്താണൊരു ശുഷ്‌ക്കാന്തി
ടീവി സ്‌ക്രീനുകളില്‍ ദിലീപിന്റെ തൊണ്ണൂറ് വയസ്സായ അമ്മയുടെ മൂക്കുപൊടി തീര്‍ന്ന വാര്‍ത്തയും, കാവ്യ മാധവന്റെ മണിയറ കഥകളും വെണ്ടയ്ക്കയായി ജനങ്ങളിലേക്ക് എത്തുന്നു. സെലിബ്രറ്റി കേസില്‍ എട്ടാം പ്രതിയെ തൂക്കിക്കൊല്ലാന്‍ ചങ്കരന്‍ വക്കീലിന്റെ നേതൃത്വത്തില്‍ വഞ്ചി സ്വകയറില്‍ വഞ്ചി തുഴയുന്നു..

മേല്‍ സൂചിപ്പിച്ച കേസില്‍ അധ്യാപകനേതിരെയുള്ള പരാതിയിയും, ബാലചന്ദ്രകുമാറിനെതിരെ പരാതിയിലും മറ്റേതൊരു പീഡന ലൈംഗികാതിക്രമ പരാതിയിലും മാതൃകപരമായ നടപടികളുണ്ടാകണം. പ്രതികള്‍ക്കെതിരെയുള്ള നടപടി എന്നത് പ്രതികളെക്കെതിരെയുള്ള ആള്‍ക്കൂട്ട വിചാരണ എന്നതിലേക്ക് മാറാന്‍ പാടില്ല എന്നത് നിയമാവഴ്ച്ചയുടെ നിലനില്‍പ്പിനു അനിവാര്യമാണ്. സെലിബ്രറ്റികള്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രം വിജ്രംബിക്കുന്ന കേരളത്തിന്റെ സദാചാര ബോധം തിരുത്തപ്പെടേണ്ടിയിരിക്കുന്നു

Karma News Network

Recent Posts

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

4 hours ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

5 hours ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

5 hours ago

ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം, രക്ഷാദൗത്യവുമായി INS കൊച്ചി

ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…

6 hours ago

ധർമ്മം ഞാൻ നടപ്പാക്കും നിങ്ങൾ പിണങ്ങിയാലും, ഭരിക്കുന്നവർ സത്യസന്ധർ എന്ന് ജനത്തിനു ബോധ്യപെടണം-ഗവർണ്ണർ ഡോ ആനന്ദബോസ്

തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…

6 hours ago

പവി കെയർടേക്കർ സിനിമ കളക്ഷൻ 2കോടി, ആദ്യ ദിനം 95ലക്ഷം, നടൻ ദിലീപ് നായകനായ പവി കെയർടേക്കർ കളക്ഷൻ റിപോർട്ട്

പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…

7 hours ago