national

റിലയൻസ് ഇന്ഡസ്ട്രീസിന്റെ ചെയർമാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ കുടുംബത്തിന് വീണ്ടും വധഭീഷണി

മുംബൈ: മുംബൈയിൽ മുകേഷ് അംബാനിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സർ എച്ച്എൻ ഫൗണ്ടേഷൻ ആശുപത്രിക്ക് നേരെ അജ്ഞാതന്റെ ഭീഷണി സന്ദേശം. ബുധനാഴ്ചയാണ് അജ്ഞാത നമ്പറിൽ നിന്ന് ഫോൺവിളി വന്നത്. ആശുപത്രി കത്തിച്ചു കളയുമെന്നായിരുന്നു ഭീഷണി. മുകേഷ് അംബാനിയുടെ കുടുംബാം​ഗങ്ങൾക്ക് നേരെ വധഭീഷണിയും ഉണ്ടായിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.57 ആയപ്പോഴാണ് റിലയൻസ് ആശുപത്രിയിലെ ലാൻഡ്ലൈൻ നമ്പറിലേക്ക് വിളി വന്നത്. ഭീഷണി സന്ദേശത്തെത്തുടർന്ന് ഡിബി മാർ​ഗ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓ​ഗസ്റ്റ് 15നും അംബാനി കുടുംബത്തിന് നേരെ വധഭീഷണി ഉണ്ടായിരുന്നു.

ഇതേപോലെ തന്നെ ആശുപത്രിയിലെ ലാൻഡ് ലൈൻ നമ്പറിലേക്കാണ് അന്നും ഭീഷണി വന്നത്. എട്ട് ഫോൺവിളികളാണ് അന്ന് ഉണ്ടായത്. ഫോൺവിളി ട്രേസ് ചെയ്ത് പോലീസ് അന്നുതന്നെ പ്രതിയെ പിടികൂടിയിരുന്നു. ഇന്നത്തെ ഭീഷണി സന്ദേശം പോലീസ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.57ന് സർ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലെ ലാൻഡ്ലൈൻ നമ്പറിലേക്ക് ഭീഷണി സന്ദേശം വന്നു. ആശുപത്രി കത്തിച്ചു തകർക്കുമെന്ന് അജ്ഞാതൻ ഭീഷണിപ്പെടുത്തി. അംബാനി കുടുംബത്തിലെ ചിലർക്കെതിരായും ഭീഷണി പുറപ്പെടുവിച്ചു. മുംബൈ പോലീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

Karma News Network

Recent Posts

ഓട്ടോഡ്രൈവറെ വെട്ടിക്കൊന്ന സംഭവം, പിന്നിൽ അമ്മയോട് അപമര്യാദയായി പെരുമാറിയതിലെ വൈരാഗ്യം

കോഴിക്കോട് : ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പോലീസ്. വെള്ളയില്‍ പണിക്കര്‍റോഡ് കണ്ണന്‍കടവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ഓട്ടോ ഡ്രൈവറായ…

9 mins ago

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 8ന്, പ്ലസ് ടു,വിഎച്ച്എസ്ഇ ഫലങ്ങൾ മെയ് 9-ന് പ്രഖ്യാപിക്കും

2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി ഫലപ്രഖ്യാപനം മെയ് 8ന് വൈകിട്ട് മൂന്നു മണിക്ക് നടത്തും. പ്ലസ്ടു/ വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി…

15 mins ago

യു.കെ.യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെൺകുട്ടി കുഴഞ്ഞുവീണ മരിച്ചു

ഹരിപ്പാട്: യു.കെ.യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ(24)ണ്…

41 mins ago

മസാല ബോണ്ട് കേസ്, തോമസ് ഐസക്കിനെ ചോദ്യംചെയ്യണം, വീണ്ടും ഹൈക്കോടതിയെ സമീപിച്ച് ഇ.ഡി

കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കണമെന്ന ആവശ്യവുമായി ഇ.ഡി.…

41 mins ago

കുടിശ്ശിക അടച്ചില്ല, കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി

കൊച്ചി : കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. രണ്ട് ലക്ഷം രൂപയോളം വരുന്ന ബില്ല് കോർപ്പറേഷൻ…

1 hour ago

കാരക്കോണം മെഡിക്കല്‍ പ്രവേശനത്തിന് കോഴ, അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇഡി

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജിൽ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ് അന്വേഷണം അവസാനഘട്ടത്തിലെന്ന് ഇ.‍‍‍ഡി. മെഡിക്കൽ കോളേജ് ഡയറക്ടർ…

1 hour ago