topnews

ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു; മുങ്ങാൻ ശ്രമിച്ച രണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരർ കൂടി അറസ്റ്റിൽ

ന്യൂഡൽഹി:ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച രണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരരെ കൂടി ഡൽഹിയിൽ അറസ്റ്റിലായി.അൻസാർ അലി,മുഹമ്മദ് സമുൻ എന്നിവരെയാണ് ഖജൂരി ഖാസ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ യുഎപിഎയും ചുമത്തിയിട്ടുണ്ട്.പിടിയിലായ പ്രതികൾ കേന്ദ്രസർക്കാരിനെതിരെ ഗൂഢാലോചന നടത്തുകയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച പശ്ചാത്തലത്തിൽ രാജ്യത്ത് നിന്ന് കടക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഇവരുടെ കൂട്ടാളികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.മുഹമ്മദ് ഷോയിബ്, ഹബീബ് അസ്ഗർ ജമാലി, അബ്ദുൾ റബ്ബ്, വാരിഷ് എന്നിവരാണ് അറസ്റ്റിലായത്.

പിഎഫ്‌ഐയുടെ മൂന്ന് ഓഫീസുകളും സീൽ ചെയ്തിരുന്നു.പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഈ ഓഫീസുകളിൽ നിന്ന് സംശയാസ്പദമായ ചില പ്രവർത്തനങ്ങൾ നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് പോലീസ് മൂന്ന് സ്ഥലങ്ങളിൽ അന്വേഷണം നടത്തി സ്വത്ത് കണ്ടുകെട്ടി. ആഭ്യന്തരമന്ത്രാലയവും ഡൽഹി പോലീസും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.സെപ്തംബറിൽ നടന്ന എൻഐഎ യെ്ഡിൽ 50 ഇടങ്ങളിൽ നിന്ന് 33 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

43 mins ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

1 hour ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

2 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

2 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

3 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

3 hours ago