തെന്നന്ത്യൻ സുന്ദരി കാജല്‍ അഗർവാളിനോട് ആരാധകന്റെ മോശം പെരുമാറ്റം. ഫോട്ടോ എടുക്കാൻ എത്തിയ ആരാധകൻ താരത്തിന്റെ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. ഒരു കടയുടെ ഉദ്ഘാടനത്തിനിടെയാണ് താരത്തിന് മോശം അനുഭവമുണ്ടായത്.
ഹൈദരാബാദിലെ ഒരു വസ്ത്ര കടയുടെ ഉദ്ഘാടനത്തിനാണ് താരം എത്തിയത്. ഫോട്ടോ എടുക്കാൻ എത്തിയ ആരാധകൻ താരത്തെ പിന്നില്‍ നിന്ന് കയ്യിട്ട് പിടിക്കുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തില്‍ ഞെട്ടിയ താരം എന്താണ് ചെയ്തത് എന്ന് ഇയാളോട് ചോദിക്കുന്നതും കാണാമായിരുന്നു.
സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേരാണ് ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തില്‍ അമർഷം രേഖപ്പെടുത്തുന്നത്. സ്ത്രീകളുടെ ശരീരത്തില്‍ അനുവാദമില്ലാതെ പിടിക്കരുതെന്ന് എന്നാണ് ഇവർ മനസിലാക്കുക എന്നാണ് ആരാധകർ ചോദിക്കുന്നത്. ഈ അവസരത്തില്‍ മാന്യമായി പ്രതികരിച്ച കാജളിനെ അഭിനന്ദിക്കുന്നവരുമുണ്ട്.
തെന്നിന്ത്യയിലെ നിറസാന്നിധ്യമാണ് കാജല്‍ അഗർവാള്‍. 2020ലാണ് താരം ഗൗതം കിച്ലുലുമായി വിവാഹിതയാവുന്നത്. 2022 ല്‍ മകന് ജനിച്ചു. പിന്നാലെ കുറച്ചുനാള്‍ താരം പൊതുരംഗത്തുനിന്നും ഇടവേളയെടുത്തിരുന്നു. ‘ഭഗവന്ത് കേസരി’ ആണ് കാജലിന്റെതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. ‘സത്യഭാമ’ ആണ് കാജലിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…