ഫോട്ടോ എടുക്കുന്നതിനിടെ ശരീരത്തില്‍ കടന്നുപിടിച്ചു, പ്രതികരിച്ച്‌ കാജല്‍ അഗര്‍വാള്‍

തെന്നന്ത്യൻ സുന്ദരി കാജല്‍ അഗർവാളിനോട് ആരാധകന്റെ മോശം പെരുമാറ്റം. ഫോട്ടോ എടുക്കാൻ എത്തിയ ആരാധകൻ താരത്തിന്റെ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. ഒരു കടയുടെ ഉദ്ഘാടനത്തിനിടെയാണ് താരത്തിന് മോശം അനുഭവമുണ്ടായത്.

ഹൈദരാബാദിലെ ഒരു വസ്ത്ര കടയുടെ ഉദ്ഘാടനത്തിനാണ് താരം എത്തിയത്. ഫോട്ടോ എടുക്കാൻ എത്തിയ ആരാധകൻ താരത്തെ പിന്നില്‍ നിന്ന് കയ്യിട്ട് പിടിക്കുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തില്‍ ഞെട്ടിയ താരം എന്താണ് ചെയ്തത് എന്ന് ഇയാളോട് ചോദിക്കുന്നതും കാണാമായിരുന്നു.

സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ‌നിരവധി പേരാണ് ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തില്‍ അമർഷം രേഖപ്പെടുത്തുന്നത്. സ്ത്രീകളുടെ ശരീരത്തില്‍ അനുവാദമില്ലാതെ പിടിക്കരുതെന്ന് എന്നാണ് ഇവർ മനസിലാക്കുക എന്നാണ് ആരാധകർ ചോദിക്കുന്നത്. ഈ അവസരത്തില്‍ മാന്യമായി പ്രതികരിച്ച കാജളിനെ അഭിനന്ദിക്കുന്നവരുമുണ്ട്.

തെന്നിന്ത്യയിലെ നിറസാന്നിധ്യമാണ് കാജല്‍ അഗർവാള്‍. 2020ലാണ് താരം ഗൗതം കിച്ലുലുമായി വിവാഹിതയാവുന്നത്. 2022 ല്‍ മകന്‍ ജനിച്ചു. പിന്നാലെ കുറച്ചുനാള്‍ താരം പൊതുരംഗത്തുനിന്നും ഇടവേളയെടുത്തിരുന്നു. ‘ഭഗവന്ത് കേസരി’ ആണ് കാജലിന്റെതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. ‘സത്യഭാമ’ ആണ് കാജലിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം.