topnews

തൊഴിൽരഹിതരായ മദ്യപാനികളാണ് കർഷക സമരം നടത്തുന്നതെന്ന പരാമർശം; ഹരിയാനയിൽ ബിജെപി എംപി രാം ചന്ദ്ര ജാൻഗറിനെ കർഷകർ തടഞ്ഞു

ഹരിയാനയിൽ കർഷകർക്കെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി രാജ്യസഭാ എംപി രാം ചന്ദ്ര ജാൻഗറിനെ കർഷകർ തടഞ്ഞു. മുദ്രാവാക്യങ്ങളുമായി എത്തിയ കർഷകർ എംപിക്കുനേരെ കരിങ്കൊടി കാണിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനെയും കർഷകർ തടഞ്ഞു.

ഹിസാറിൽ ബിജെപി പരിപാടിക്കെത്തുന്നതിനിടെയായിരുന്നു ജാൻഗറിനെ കർഷകർ തടഞ്ഞത്. ഇതിനിടെയുണ്ടായ കൈയേറ്റത്തിൽ എംപിയുടെ വാഹനത്തിന്റെ ചില്ല് തകർന്നു. തന്റെ കാറിന് കേടുപാടുകൾ വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രാജ്യസഭാംഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ചില കർഷകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേദാർനാഥിലെ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് റോത്തക്കിൽ നടക്കുന്ന ബിജെപി പരിപാടിക്കിടെയാണ് ബിജെപി ഹരിയാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനെ കർഷകർ തടഞ്ഞത്. നേതാക്കന്മാരെ തടഞ്ഞതിനെ തുടർന്ന് പൊലീസുമായി സംഘർഷവുമുണ്ടായി.

കഴിഞ്ഞ ദിവസം ഹിസാറിൽ നടന്ന പരിപാടിക്കിടെ കർഷക പ്രതിഷേധത്തിനെതിരെ എംപി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. തൊഴിൽരഹിതരായ മദ്യപാനികളാണ് സമരം നടത്തുന്നതെന്നായിരുന്നു വിവാദ പരാമർശം. പ്രതിഷേധം നടത്തുന്നവരിൽ ഒറ്റ കർഷകരില്ലെന്നും ജാൻഗർ കൂട്ടിച്ചേർത്തു.

Karma News Editorial

Recent Posts

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

3 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

27 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

46 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago