entertainment

മോഹന്‍ലാല്‍ മലയാള സിനിമയിലെ ബഫൂണ്‍; മോഹന്‍ലാലിനെ ആക്ഷേപിച്ച്‌ ഡോ. ഫസല്‍ ഗഫൂര്‍

മലപ്പുറം: മോഹന്‍ലാലിനെതിരെ വിവാദ പരാമര്‍ശവുമായി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ടാണ് ഫസല്‍ ഗഫൂറിന്റെ പരാമര്‍ശം. പെരിന്തല്‍മണ്ണ എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മീഡിയ സ്റ്റുഡിയോ സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹന്‍ലാല്‍ മലയാളം സിനിമാ വ്യവസായത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മോഹന്‍ലാല്‍ മലയാള സിനിമയിലെ ബഫൂണാണ്. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ ചില വിദ്യാര്‍ത്ഥികള്‍ പോകുന്നതുപോലെയാണ് മോഹന്‍ലാല്‍ മുഖ്യന്റെ അടുത്തു പോയത്. പിന്നെ എന്താണ് നടന്നതെന്ന് എനിക്ക് അറിയില്ല, എന്നിങ്ങനെയാണ് ഫസല്‍ ഗഫൂറിന്റെ പരാമര്‍ശം.

അപ്പം ചുടുന്ന പോലെയാണ് അയാളുടെ സിനിമകള്‍ പുറത്തിറങ്ങുന്നത്. പതിനഞ്ച് ദിവസം കൊണ്ട് ഒരു പടം തീര്‍ത്ത് അടുത്തത് ആരംഭിക്കുകയാണ്. എന്നാല്‍ സിനിമകളുടെ കഥയോ, സ്‌ക്രിപ്‌റ്റോ ഒന്നും അയാള്‍ക്ക് അറിയില്ലെന്നും ഗഫൂര്‍ പരാമര്‍ശിച്ചു.

മരക്കാര്‍ ഒടിടി റിലീസ് പ്രഖ്യാപിച്ച വിഷയത്തില്‍ മുഖ്യമന്ത്രി അടക്കം ഇടപെട്ടു. എന്നാല്‍ എന്താണ് ഇതിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാരിന് നികുതി നഷ്ടപ്പെടുമെന്നോര്‍ത്താണ് പിന്നീട് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്. ഇങ്ങനെയുള്ള പലകാര്യങ്ങള്‍ കൊണ്ട് മലയാള സിനിമ ഇന്‍ഡസ്ട്രിയെ മരക്കാറും മോഹന്‍ലാലും ചേര്‍ന്ന് നശിപ്പിച്ചു എന്നും ഗഫൂര്‍ പറയുന്നു.

ഒരു സിനിമ പുറത്തിറങ്ങുന്നതില്‍ എന്തിനാണ് ഇങ്ങനെയുള്ള പ്രതികരണങ്ങള്‍. ഒടിടി റിലീസില്‍ നികുതി സംസ്ഥാന സര്‍ക്കാരിന് ലഭിക്കില്ല. അതെല്ലാം കുത്തകകളുടെ കൈകളിലെത്തും. സിനിമാ മേഖല നശിച്ചുകഴിഞ്ഞാല്‍ അവര്‍ നികുതി കുറയ്‌ക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago