മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം. ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ് ചെന്നൈ സി.ബി.ഐ ആസ്ഥാനത്തെത്തി ഇന്ന് മൊഴി നല്‍കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തും.
വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി മദ്രാസ് ഐ.ഐ.ടിയില്‍ ഉപരിപഠനത്തിന് പോയ ഫാത്തിമ ലത്തീഫിന്റെ മരണം നടന്നിട്ട് രണ്ട് വര്‍ഷവും ഒരു മാസവും പിന്നിട്ടു. മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന്റെ ഒരു വിവരവും അറിയില്ല എന്ന് കുടുംബം. അന്വേഷണം വേണ്ട രീതിയില്‍ നടക്കുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെ പിതാവ് അബ്ദുള്‍ ലത്തീഫിനോട് ഇന്ന് ചെന്നൈയില്‍ എത്തി മൊഴി നല്കാന് സി.ബി.ഐ നോട്ടീസ് നല്കി.
നീതിക്കായി ഇടപെടല്‍ ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയുമായി അബ്ദുള്‍ ലത്തീഫ് കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിരുന്നു. എല്ലാ പിന്തുണയും മുഖ്യമന്ത്രി അന്ന് വാഗ്ദാനം ചെയ്തിരുന്നു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…
ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…
ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…