kerala

നിലവിളക്കിന് വേണ്ടി വാദിച്ച മമ്മൂട്ടി ലക്ഷദ്വീപിനെ പറ്റി മിണ്ടുന്നില്ല; ഫാത്തിമ തെഹ്ലിയ

ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ മമ്മൂട്ടി പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച്‌ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ് ലിയ. മന്ത്രിയായിരുന്നപ്പോള്‍ വിശ്വാസപരമായ കാരണങ്ങളാല്‍ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബിനെ വിമര്‍ശിക്കാന്‍ മമ്മൂട്ടിക്ക് ഉത്സാഹമായിരുന്നു.

എന്നാല്‍, ലക്ഷദ്വീപില്‍ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്ബോള്‍ അത്ഭുതം തോന്നുന്നു – ഫാത്തിമ തഹ് ലിയ കുറിച്ചു.

കഴിഞ്ഞ ദിവസം ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​ത്തതിന് മ​മ്മൂ​ട്ടി​ക്ക് ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യും വ്ലോ​ഗ​റു​മാ​യ മു​ഹ​മ്മ​ദ് സാ​ദി​ഖ് തുറന്ന കത്ത് എഴുതിയിരുന്നു. മ​മ്മൂ​ട്ടി​ക്ക് ആ​ദ്യ​പ്ര​തി​ഫ​ലം ന​ല്‍​കി​യ​ത് ത​ങ്ങ​ളാ​ണെ​ന്ന് ഓ​ര്‍​മി​പ്പി​ച്ചാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ ക​ത്ത് പോ​സ്​​റ്റ്​ ചെ​യ്​ത​ത്. ഇ​തിന് ആ​ധാ​ര​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് മ​മ്മൂ​ട്ടി ​ത​ന്നെ ഏ​താ​നും വ​ര്‍​ഷം മു​മ്ബ് ഒ​രു പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ല്‍ ന​ല്‍​കി​യ ലേ​ഖ​ന​ത്തി​ലെ വാ​ച​ക​ങ്ങ​ളാ​ണ്.

‘അ​ന്ന് ല​ക്ഷ​ദ്വീ​പി​ല്‍​ നി​ന്നു​ള്ള ധാ​രാ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ഹാ​രാ​ജാ​സി​ല്‍ പ​ഠി​ച്ചി​രു​ന്നു. അ​വ​ര്‍​ക്കൊ​രു സം​ഘ​ട​ന​യു​ണ്ട്​-​ല​ക്ഷ​ദ്വീ​പ് സ്​​റ്റു​ഡ​ന്‍​റ്സ് അ​സോ​സി​യേ​ഷ​ന്‍. അ​തിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ള​ജി​ല്‍ വെ​ച്ചൊ​രു പ​രി​പാ​ടി ന​ട​ന്നു. ദ്വീ​പി​ലെ ചി​ല നാ​ട​ന്‍​ക​ലാ​രൂ​പ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. അ​വ​ത​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച അ​നൗ​ണ്‍​സ്മെന്‍റ് ന​ട​ത്തി​യ​ത് ഞാ​നാ​യി​രു​ന്നു.10 രൂ​പ​യും ബി​രി​യാ​ണി​യു​മാ​യി​രു​ന്നു പ്ര​തി​ഫ​ലം’.

മ​മ്മൂ​ട്ടി എ​ഴു​തി​യ ഈ ​വാ​ച​കം എ​ടു​ത്തു ​പ​റ​ഞ്ഞാ​ണ് ആ​ദ്യ​പ്ര​തി​ഫ​ലം സാ​ദി​ഖ് ഓ​ര്‍​മി​പ്പി​ക്കു​ന്ന​ത്. കേ​ര​ളം മൊ​ത്തം ല​ക്ഷ​ദ്വീ​പി​നൊ​പ്പം നി​ല്‍​ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ങ്ങ​യു​ടെ​യും മ​കന്‍റെ​യും പി​ന്തു​ണ ആ​ഗ്ര​ഹി​ക്കു​ന്ന​ത് തെ​റ്റാ​ണോ എ​ന്നും സാ​ദി​ഖ് ചോ​ദി​ക്കു​ന്നു.

Karma News Network

Recent Posts

വൈദ്യുതി ഉപയോഗം കൂടുന്നു, നിയന്ത്രണത്തിന് പുറമെ യൂണിറ്റിന് 19 പൈസ സർച്ചാർജ് ഈടാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ എത്തിയതോടെ വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള…

12 seconds ago

സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു, ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ…

12 mins ago

ഷവര്‍മയും അല്‍ഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ, കൊല്ലത്ത് ഹോട്ടൽ പൂട്ടിച്ചു

കൊല്ലം: ഷവര്‍മയും അല്‍ഫാമും കഴിച്ച എട്ടുവയസുകാരനും അമ്മയും ഉള്‍പ്പെടെ 15 പേർ ആശുപത്രിയിൽ. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ്…

33 mins ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല, മത്സരത്തിൽ നിന്നും പിന്മാറി കോൺഗ്രസ് സ്ഥാനാർഥി

ഭുവനേശ്വർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ല, പുരി ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി. സുചാരിത മൊഹന്തിയെന്ന വനിതാ സ്ഥാനാർത്ഥിയാണ് പിൻമാറിയത്.…

51 mins ago

ഡിവൈഎഫ്ഐ പ്രവർത്തകനയാ കണ്ടക്ടർ മെമ്മറി കാര്‍ഡ് മാറ്റിയതാകാം, മേയർക്കെതിരെ കോടതിയിൽ ഹർജി സമർപ്പിച്ച് ഡ്രൈവർ യദു

തിരുവനന്തപുരം : നടുറോഡിലെ വാക്പോരിൽ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയ്‌ക്കുമെതിരെ ഹർജി സമർപ്പിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ…

53 mins ago

പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി. അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ്…

1 hour ago