kerala

സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു, ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ തിങ്കളാഴ്ച വരെ വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇന്ന് ഉയര്‍ന്ന രാത്രി താപനില തുടരാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാത്രിയോടെ കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Karma News Network

Recent Posts

വിരാട് കൊഹ്‌ലിക്ക് സുരക്ഷാ ഭീഷണി, അഹമ്മദാബാദില്‍ നാല് ഭീകരര്‍ പിടിയില്‍

അഹമ്മദാബാദ്: വിരാട് കോഹ്ലിയുടെ സുരക്ഷാ ഭീഷണി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഗുജറാത്ത് പൊലീസ്…

17 mins ago

ഉണ്ണി മുകുന്ദനെതിരെ അശ്ലീല പരാമർശം, ഷെയ്ൻ നിഗത്തിനെതിരെ കടുത്ത വിമർശനം

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ യുവതാരങ്ങളാണ് ഷെയ്ൻ നിഗവും ഉണ്ണി മുകുന്ദനും. പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമായിരുന്ന…

25 mins ago

കരിപ്പൂരില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വർണകടത്ത്, 4 സ്ത്രീകളടക്കം 6 പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ശരീരത്തിലും, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിൽ 4.82 കിലോ ഗ്രാം സ്വര്‍ണ്ണം ആണ് പിടികൂടിയിരിക്കുന്നത്.…

57 mins ago

ബസിൽ ഛർദ്ദിച്ചു, യുവതിയെക്കൊണ്ട് തന്നെ തുടപ്പിച്ച് ജീവനക്കാർ , ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം : സ്വകാര്യ ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ തുടപ്പിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ…

1 hour ago

കൊല്‍ക്കത്തയില്‍ ചികിത്സയ്ക്ക് എത്തിയ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടു, മൂന്നുപേർ കസ്റ്റഡിയിൽ

കൊല്‍ക്കത്ത: ചികിത്സയ്ക്കെത്തി കാണാതായ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടതായി പശ്ചിമബംഗാള്‍ പൊലീസ്. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗിന്റെ എംപിയായ അന്‍വറുള്‍ അസീം…

1 hour ago

അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചു, ഉത്തരവുമായി ധനംവകുപ്പ്

കണ്ണൂര്‍: അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള വിചിത്ര ഉത്തരവുമായി ധനവകുപ്പ്. സംസ്ഥാന വിഹിതം ഇനിയൊരു നിര്‍ദേശം ലഭിക്കുന്നത് വരെ നല്‍കേണ്ടെന്നാണ്…

2 hours ago