kerala

ഉമ്മയുടെ ഖബറടക്കം നടക്കുമ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷ എഴുതി ഫാത്തിമ

പോത്തന്‍കോട്: ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഫാത്തിമ പരീക്ഷ എഴുതണം എന്നുള്ളത്. ആ ആഗ്രഹം സാധിച്ചെങ്കിലും പരീക്ഷ എഴുതാന്‍ പേന എടുക്കുമ്പോള്‍ ഫാത്തിമ തന്റെ മനസില്‍ സങ്കട കടലാണ് ഒളുപ്പിച്ച് വെച്ചത്. ഉമ്മയുടെ ഖബറടക്കം പള്ളിയില്‍ നടക്കുമ്പോള്‍ പേനയും പേപ്പറുമായി പരീക്ഷ എഴുതുകയായിരുന്നു ഫാത്തിമ. ഉമ്മയുടെ വലിയ ആഗ്രഹമായിരുന്നു ഫാത്തിമ പത്താം ക്ലാസ് പരീക്ഷ എഴുതണമെന്നുള്ളത്. കരൂര്‍ ലക്ഷ്മിവിലാസം ഹൈസ്‌കൂളിലെ എസ്. എസ്. എല്‍. സി. വിദ്യാര്‍ത്ഥിനിയായ ഫാത്തിമ കരഞ്ഞു കലങ്ങിയ കണ്ണുകളോടെയാണ് ഹിന്ദി പരീക്ഷ എഴുതാന്‍ വേണ്ടി രാവിലെ ഒമ്പതരയോടെ സ്‌കൂളില്‍ എത്തിയത്.

‘ടീച്ചറേ എന്റെ ഉമ്മയുടെ കബറടക്കം നടക്കുകയാണിപ്പോള്‍…’ എന്ന് അവള്‍ ടീച്ചര്‍ മാരോട് പറഞ്ഞു. അവളെ സാന്ത്വനിപ്പിക്കാനും മറ്റുമായി അധ്യാപകര്‍ കരച്ചില്‍ അടക്കി പിടിച്ചു. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ഫാത്തിമയുടെ ഉമ്മയായ കീഴാവൂര്‍ ഷഹ്നാ മന്‍സിലില്‍ ഷമീറിന്റെ ഭാര്യ 39കാരി നസീറ ബീവി മരിക്കുന്നത്. അര്‍ബുദ രോഗിയായിരുന്ന നസീറ ബീവി നാളുകളായി ചികിത്സയിലായിരുന്നു. ഉമ്മയുടെ ഖബറടക്കത്തിനായി മൃതദേഹം പള്ളിയിലേക്ക് എടുക്കുന്നതിന് തൊട്ടു മുമ്പ് ഫാത്തിമയ്ക്ക് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ എത്തണമായിരുന്നു. മകള്‍ പരീക്ഷ എഴുതണം എന്നുള്ളത് ആ ഉമ്മയുടെ അവസാന ആഗ്രഹമായിരുന്നു.

”മോളേ… പരീക്ഷയ്ക്കിടയില്‍പ്പോലും ഞാനങ്ങു മറഞ്ഞാല്‍ നീ തളരരുത്. എല്ലാ പരീക്ഷയും എഴുതണം. നന്നായി പഠിച്ച് ജോലി വാങ്ങി ഉപ്പച്ചിയെ നോക്കണം”. -ഉമ്മ ഫാത്തിമയോട് പറഞ്ഞിരുന്നു. ഉമ്മയുടെ ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ് ഫാത്തിമ. പരീക്ഷ എഴുതി ഉമ്മയ്ക്ക് ഏറ്റവും വലിയ അന്ത്യാഞ്ജലി നല്‍കി. സ്‌കൂളിലെ പ്രധമ അധ്യാപികയും മറ്റ് അധ്യാപകരും ചേര്‍ന്ന് പരീക്ഷ എഴുതാന്‍ ഫാത്തിമയ്ക്ക് ആത്മവിശ്വാസവും പകര്‍ന്നു നല്‍കി. ഫാത്തിമയുടെ പരീക്ഷ രാവിലെ ഒന്‍പതരയ്ക്ക് തുടങ്ങി. അരമണിക്കൂര്‍ കഴിഞ്ഞ് കുടമുറ്റം ജമാഅത്തില്‍ ഫാ്ത്തിമയുടെ അമ്മ നസീറ ബീവിയെ കബറടക്കി.

രണ്ടര മാസം മുമ്പാണ് നസീറ ബീവിക്ക് അര്‍ബുഗം ഉണ്ടെന്ന് മനസിലാക്കുന്നത്. ഉടനെ ആര്‍ സി സി സിയില്‍ ചികിത്സ തുടങ്ങിയിരുന്നു. വിദേശത്തായിരുന്ന ഷമീര്‍ ഭാര്യയുടെ അസുഖം അറിഞ്ഞ് നാട്ടില്‍ എത്തിയിരുന്നു. എന്നാല്‍ നസീറ ബീവിയുടെ അസുഖം കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിപ്പിച്ചു. ചികിത്സയില്‍ ഇരിക്കെ ബുധനാഴ്ച വെളുപ്പിന് മരിച്ചു. അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു നസീറാ ബീവി. ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷയെഴുതിക്കഴിഞ്ഞ് ഉമ്മയില്ലാത്ത വീട്ടിലേക്ക് ഫാത്തിമ മടങ്ങി. അവള്‍ക്കിനി നാലു പരീക്ഷകള്‍കൂടിയുണ്ട്. ഫാത്തിമയുടെ സഹോദരി ഷഹ്ന.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

11 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

25 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago