entertainment

ഭര്‍ത്താവു മരിച്ചിട്ടും അവള്‍ പട്ടു സാരിയുടുത്തു ചിരിക്കുന്നുവല്ലോ എന്ന് പല്ലിറുമ്മാത്ത അയാളുടെ വീട്ടുകാര്‍, മേഘ്‌നയുടെ ബേബി ഷവര്‍ ചിത്രത്തെ കുറിച്ച് കുറിപ്പ്

മേഘ്‌ന രാജിന്റെ ഭര്‍ത്താവും കന്നട നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു.അന്ന് ഗര്‍ഭിണിയായിരുന്നു മേഘ്‌ന.പ്രാണന്റെ പകുതി വിടപറഞ്ഞപ്പോള്‍ മുഖം കുനിച്ച് കരഞ്ഞ് വറ്റിയ മുഖവുമായി ഇരുന്ന മേഘ്‌നയെ ഒരിക്കലും ആരാധകര്‍ മറക്കില്ല.ഇപ്പോള്‍ മേഘ്‌ന പങ്കുവെച്ച ബേബി ഷവര്‍ ചിത്രങ്ങളും ഏവരുടെയും നെഞ്ചുലയ്ക്കുകയാണ്.ചീരുവിന്റെ ചിത്രത്തിന് മുന്നില്‍ നിറവയറും കെട്ടിപ്പിടിച്ച് ചിരിതൂകിയിരിക്കുകയാണ് മേഘ്‌ന.ഇപ്പോള്‍ ഈ ചിത്രത്തെ കുറിച്ച് ആന്‍ പാലി എന്ന യുവതി പങ്കുവെച്ച കുറിപ്പ് വളരയധികം ചര്‍ച്ചയാവുകയാണ്.

കുറിപ്പ് ഇങ്ങനെ,ഇന്ന് കണ്ടതില്‍ സങ്കടവും അതിലേറെ സന്തോഷവും തോന്നിയ ചിത്രം.നിലത്തു കുനിഞ്ഞിരുന്നു പൊട്ടിക്കരയുന്ന മേഘ്‌നാരാജില്‍ നിന്നും നിറവയറില്‍ കെട്ടിപ്പിടിച്ചു ചിരിക്കുന്ന മേഘ്‌നാരാജിലേക്കുള്ള ദൂരമാണ് ആദ്യം തന്നെ ആലോചിച്ചത്.ഈ ചിത്രം ഇത്രത്തോളം മനോഹരമാവുന്നത് ഇതിനു മുന്നിലും പിന്നിലും ചില സ്‌നേഹം നിറഞ്ഞ മനുഷ്യരുള്ളത് കൊണ്ടും കൂടിയല്ലേ?അവളായി അവളുടെ പാടായി എന്ന് തോളും കുലുക്കി തിരിഞ്ഞു നില്‍ക്കാത്ത സുഹൃത്തുക്കള്‍…ഭര്‍ത്താവു മരിച്ചിട്ടും അവള്‍ പട്ടു സാരിയുടുത്തു ചിരിക്കുന്നുവല്ലോ എന്ന് പല്ലിറുമ്മാത്ത അയാളുടെ വീട്ടുകാര്‍..മകന്‍ നഷ്ടപ്പെട്ടത് മരുമകളുടെ ഭാഗ്യദോഷമെന്നു പറഞ്ഞു കുറ്റപ്പെടുത്താത്ത ഒരു അമ്മായിയമ്മ…

നിന്റെ ജീവിതം ഈവിധമായല്ലോ എന്ന് കാണുമ്പോളൊക്കെയും നെടുവീര്‍പ്പിട്ടു മനസ്സില്‍ സ്വരുക്കൂട്ടിയ ധൈര്യമൊക്കെയും ഊതിക്കെടുത്താത്ത ഒരമ്മ…ജീവിച്ചിരുന്ന കാലത്തോളം ഭാര്യയെ ഉപാധികളില്ലാതെ സ്‌നേഹിച്ച ഒരു ഭര്‍ത്താവ്…ഉദരത്തില്‍ കിടക്കുമ്പോള്‍ത്തന്നെ അമ്മയ്ക്ക് കൂട്ടായി,പ്രതീക്ഷയായി,ധൈര്യമായി മാറിയ ഒരു കുഞ്ഞുജീവന്‍…’ഒറ്റപ്പെടുത്തിയല്ലേ’എന്ന പരിഭവമില്ലാതെ,ഒപ്പമിരുന്നു തുന്നിച്ചേര്‍ത്ത സ്വപ്നങ്ങളൊക്കെയും മനസ്സില്‍ സൂക്ഷിച്ചു,ഇപ്പോളും അത്രമേല്‍ ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന ഒരു സ്ത്രീ!തളരാനും തകരാനും ഏറ്റവും മൂര്‍ച്ചയുള്ള കാരണങ്ങളുണ്ടായിട്ടും തലയുയര്‍ത്തി ചിരിച്ചിരിക്കുന്ന മേഘ്‌നരാജ് ഒരഭിമാനമാണ്.’പ്രത്യാശ’ എന്നത് വെറും സ്വപ്നമല്ല, ജീവിതത്തെ സന്തോഷങ്ങളിലേക്കു ചേര്‍ത്തുപിടിക്കുന്ന സത്യം തന്നെയെന്ന് മനസ്സിലാകുന്നത് ഇങ്ങനെയൊക്കെയാണ്

Karma News Network

Recent Posts

സുരേഷ് ​ഗോപി വാക്ക് പാലിച്ചു, 10 ട്രാൻസ്ജെൻഡർമാർക്ക് ഇന്ന് ലിം​ഗമാറ്റ ശസ്ത്രക്രിയ

വാക്കുകൾ പാലിക്കപ്പെടാനുള്ളതാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ച് സുരേഷ് ഗോപി. സുരേഷ് ​ഗോപിയുടെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്ജെൻഡർമാരുടെ ലിം​ഗമാറ്റ ശസ്ത്രക്രിയ…

10 mins ago

കേരള പോലീസിന്റെ ഈ പോക്ക് ശരിയല്ല, റിട്ട. ഡി സി പി യുടെ ശബ്ദരേഖ

ഒരു പോലീസുകാരനെ വാർത്തെടുക്കുന്ന പരിശീലനം മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള നിലവിലെ സിസ്റ്റത്തിലെ അപാകതകൾ തുറന്ന് കാട്ടുകയാണ്‌ റിട്ട. ഡി…

47 mins ago

ധന്യാ രാജേന്ദ്രൻ ന്യൂസ് മിനുട്സ് ചീഫ് എഡിറ്റർക്കെതിരെ ഐ.ബി അന്വേഷണം,ഇന്ത്യയിൽ അട്ടിമറിക്ക് ക്ക് പണം ഒഴുക്കിയ ജോർജ് സോറസ് പ്രതിനിധി

മലയാളി ധന്യ രാജേന്ദ്രൻ (Dhanya Rajendran Chief Editor The News Minute) (അമേരിക്കൻ ബില്യണർ ജോര്‍ജ് സോറോസിന്റെ ഇന്ത്യയിലെ…

1 hour ago

മേയർ – ഡ്രൈവർ തർക്കം, ഡ്രൈവർ ആംഗ്യം കാണിക്കുന്നത് പുനരാവിഷ്‌കരിച്ചു, തെളിവ് ലഭിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവർ യദുവും തമ്മിലെ തർക്കത്തിൽ മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്.…

2 hours ago

മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം, അച്ചനും മക്കളും ചേർന്ന് അയല്‍വാസിയെ അടിച്ചുകൊന്നു

കണ്ണൂരിൽ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയാണ്…

2 hours ago

മൂത്രം സകലവിധ അസുഖങ്ങൾക്കും കുടിക്കാം, ആശുപത്രിയിൽ കയറിയിറങ്ങേണ്ടതില്ല- കൊല്ലം തുളസി

മൂത്രം സകലവിധ അസുഖങ്ങൾക്കും കുടിക്കാമെന്ന് നടൻ കൊല്ലം തുളസി. ആശുപത്രിയില്‍ കയറി ഇറങ്ങേണ്ട കാര്യമില്ലെന്നും രക്ഷകനായി മൂത്രം ഉള്ളിടത്തോളം കാലം…

3 hours ago