topnews

കുന്നംകുളം നഗരസഭാ യോഗത്തില്‍ കൂട്ടയടി; സംഘര്‍ഷത്തിനിടെ വനിതാ കൗണ്‍സിലര്‍ ബോധംകെട്ട് വീണു

അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ട് തൃശൂര്‍ കുന്നംകുളം നഗരാസഭാ യോഗത്തില്‍ സിപിഐഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തിനിടെ നഗരസഭാ അധ്യക്ഷയെ ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തു. അടിയന്തര പ്രമേയത്തിന് ചെയര്‍പേഴ്സണ്‍ അനുമതി നല്‍കിയത് പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് യോഗത്തില്‍ ചേരിതിരിഞ്ഞ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.

സിപിഎമ്മിന്റെ ഭരണത്തിലുള്ളതാണ് കുന്നംകുളം നഗരസഭ. അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. അടിയന്തര പ്രമേയത്തിന് പതിനാല് ദിവസം മുമ്പെങ്കിലും അനുമതി വാങ്ങണം. എന്നാല്‍ സിപിഐഎം കൗണ്‍സിലര്‍മാര്‍ അനുമതി തേടിയിരുന്നില്ല. എന്നാല്‍ ചെയര്‍പേഴ്സണ്‍ അനുമതി നല്‍കുകയും ചെയ്തു. ഇതേ ചൊല്ലി തര്‍ക്കം മുറുകുകയും യോഗം പിരിച്ചു വിടുന്നതായി ചെയര്‍പേഴ്സണ്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് സിപിഐഎം, ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയായിരുന്നു കൗണ്‍സിലര്‍മാരുടെ സംഘട്ടനം.

Karma News Editorial

Recent Posts

റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ അധ്യാപകൻ മരിച്ച നിലയിൽ

കൊല്ലം: കൊട്ടാരക്കര കലയപുരത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. പ്രദേശവാസികളാണ് മൃതദേ​ഹം…

7 mins ago

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം, സർക്കുലറിന് സ്റ്റേ ഇല്ല, മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കൊച്ചി: ​സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന ‌ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ സർക്കുലറിന് സ്റ്റേ ഇല്ല. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം തടയണമെന്ന…

24 mins ago

മകൾ ഗർഭിണിയെന്ന് അറിഞ്ഞില്ല, പ്രസവിച്ച ഉടൻ കുഞ്ഞിനെ വലിച്ചെറിഞ്ഞ് ഇല്ലാതാക്കി

എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന…

32 mins ago

നാട്ടിലേക്ക് തിരിച്ചത് ബേബി ഷവറിൽ പങ്കെടുക്കാൻ, ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് ​ഗർഭിണി മരിച്ചു

ചെന്നൈ : ബേബി ഷവറിൽ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിച്ച യുവതിയായ യുവതി ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് മരിച്ചു. ചെന്നൈ…

48 mins ago

ലാൻഡിംഗിനിടെ ഹെലികോപ്ടർ തകർന്നുവീണു, തകർന്നത് ശിവസേന തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിച്ച കോപ്റ്റർ

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദിൽ ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന…

1 hour ago

കൊച്ചിയിൽ കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവം: അന്വേഷണം മൂന്നുപേരെ കേന്ദ്രീകരിച്ച്, അറസ്റ്റ് ഉടൻ?

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ…

1 hour ago