ബ്യൂണസ് ഐറിസ്: കനത്ത കൊടുങ്കാറ്റിൽ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന യാത്ര വിമാനം തെന്നിമാറി. കിഴക്കൻ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിന് സമീപമുള്ള എയറോപാർക് ജോർജ്ജ് ന്യൂബെറി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ച ഉണ്ടായ ശക്തമായ കൊടുങ്കാറ്റിൽ നിർത്തിയിട്ടിരുന്ന വിമാനം വട്ടം കറങ്ങുന്നതാണ് പുറത്തുവന്ന വീഡിയോയിൽ ഉള്ളത്. വിമാനത്തിന്റെ ചിറക് തട്ടി ബോർഡിംഗ് പടികൾ മറിഞ്ഞുവീഴുന്നുമുണ്ട്. അടുത്ത് തന്നെ മറ്റൊരു വിമാനം ഉണ്ടായിരുന്നു. അതിൽ ഇടിക്കാതെ തെന്നിമാറുകയായിരുന്നു.
കിഴക്കൻ അർജന്റീനയലുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് ഇതിനോടകം 14 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല മേഖലകളിലും വൈദ്യുതി വിതരണം നഷ്ടപ്പെട്ടിരിക്കുകയാണ്. മണിക്കൂറിൽ 150 കിലോ മീറ്റർ വേഗതയിലുള്ള കാറ്റാണ് വീശിയടിക്കുന്നത്. മരങ്ങൾ വീണും കെട്ടിടങ്ങൾ തകർന്നുവീണും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…
ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…
കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…
കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…
കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…
കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…