പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സിനിമാ താരങ്ങൾ.ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. കഴിഞ്ഞ ദിവസം മലയാള സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഉണ്ണിമുകുന്ദൻ, ഗിന്നസ് പക്രു, വിവേക് ഗോപൻ, തുടങ്ങിയ താരങ്ങൾ തങ്ങളുടെ പ്രൊഫെെൽ ചിത്രം ത്രിവർണ്ണ പതാകയാക്കി മാറ്റിയിരുന്നു.
പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതൽ 15 വരെ ജനങ്ങളോട് ത്രിവർണ്ണ പതാക പ്രൊഫൈൽ ചിത്രമാക്കാൻ നിർദേശിക്കുകയായിരുന്നു. സംവിധായകരായ വിജി തമ്പി, രാമസിംഹൻ അബൂബക്കർ ഗായകരായ കെ.എസ് ചിത്ര, അനൂപ് ശങ്കർ, വിജയ് മാധവ് തുടങ്ങി മലയാള സിനിമയിലെ മറ്റ് താരങ്ങളും പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ നൽകി രംഗത്തെത്തിയിരുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
റഷ്യയിൽ ഒരു ക്ഷേത്രം വേണം അതിനു മോഡി മുൻ കയ്യെടുക്കണം റഷ്യൻ മണ്ണിൽ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദുക്ഷേത്രം…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന് ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…