തിരുവനന്തപുരം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. അഞ്ച് ലക്ഷത്തില്‍ കൂടുതലുള്ള ബില്ലുകള്‍ പാസാക്കണമെങ്കില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. ദൈനംദിന ചെലവുകള്‍ക്കുള്ള ബില്ലുകളുടെ നിയന്ത്രണം 10 ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷമാക്കി.
കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ ഓണച്ചെലവുകള്‍ക്ക് പണം ഉറപ്പാക്കുവനാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. അടിയന്തരവും പ്രധാനപ്പെട്ടതുമായി ബില്ലുകള്‍ ഒഴികെ എല്ലാത്തിനും നിയന്ത്രണം ബാധകമാകും. ശമ്പളം, പെന്ഷന്, മരുന്നുകള്‍ എന്നിവയ്ക്കുള്ള ബില്ലുകള്‍ക്ക് കുഴപ്പമില്ല.
അതേസമയം സര്‍ക്കാരിന്റെ നിയന്ത്രണം മറികടന്ന് ബില്ല് പാസാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ട്രഷറിക്ക് ധനവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഓണം എത്തിയതോടെ ഒരു മാസം മുമ്പ് തന്നെ ട്രഷറി നിയന്ത്രണം ആരംഭിച്ചിരുന്നു.
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…