kerala

രമേശ് ചെന്നിത്തല നിര്‍ബന്ധിച്ചിരുന്നു, തവനൂരില്‍ മത്സരിക്കാനില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍

പാലക്കാട്​: തവനൂരില്‍ താന്‍ സ്​ഥാനാര്‍ഥിയാകുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സന്തോഷത്തോടെ മാറിനില്‍ക്കുകയാണെന്ന്​ ഫിറോസ്​ കുന്നംപറമ്പില്‍. ‘ഒരിക്കലും ഞാന്‍ ആഗ്രഹിച്ചതല്ല മത്സരിക്കാന്‍. ആരെയും മാറ്റിനിര്‍ത്തിയിട്ട് എനിക്കൊരു സീറ്റ് വേണ്ട.

തെരഞ്ഞെടുപ്പ്​ രംഗത്തേക്ക്​ ഇറങ്ങേ​ണ്ട എന്നായിരുന്നു നേരത്തെ എന്‍റെ നിലപാട്​. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ കൊണ്ടുപോകണമെന്നായിരുന്നു ഇതിന്​ പിന്നിലെ ഉദ്ദേശ്യം. എന്നാല്‍, എനിക്കെതിരെ ആക്രമണങ്ങള്‍ നിരന്തരം വന്നതോടെ മാറിചിന്തിക്കാന്‍ നിര്‍ബന്ധിതനായി.

നിരവധി യു.ഡി.എഫ്​ നേതാക്കാള്‍ എന്നെ വിളിച്ചിരുന്നു. രമേശ്​ ചെന്നിത്തല പാലക്കാട്ട്​ വന്നപ്പോള്‍ കാണാനായി വിളിച്ചുവരുത്തുകയും ചെയ്​തു. അദ്ദേഹമടക്കം ​മത്സരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ്​ സമ്മതം മൂളിയത്​. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും ആവശ്യപ്പെട്ടു.

തവനൂരില്‍ തന്‍റെ സ്​ഥാനാര്‍ഥിത്വത്തിന്‍റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രശ്​നങ്ങള്‍ ഒന്നുമില്ലെന്നും​ നേതാക്കള്‍ പറഞ്ഞതോടെയാണ്​ അരമനസ്സോടെ സമ്മതം മൂളിയത്​. ഞായറാഴ്ച സ്​ഥാനാര്‍ഥിക പട്ടിക പുറത്തുവരു​േമ്ബാള്‍ തന്‍റെ പേരുണ്ടാകുമെന്നായിരുന്നു​ പ്രതീക്ഷ​. പേര്​ അതില്‍ വന്നില്ല എന്ന്​ മാത്രമല്ല, വിവാദങ്ങള്‍ നിലനില്‍ക്കുന്ന മണ്ഡലങ്ങളുടെ പട്ടികയില്‍ തവനൂരും ഉള്‍പ്പെട്ടു. കൂടാതെ ഇതിന്‍റെ പേരില്‍ മലപ്പുറം ഡി.സി.സി ഓഫിസിന്​ മുന്നില്‍ ചിലര്‍ സമരവും തുടങ്ങി. തന്‍റെ പേരിലെ വിവാദങ്ങള്‍ കാണുമ്പോള്‍ മാനസികമായി വിഷമമുണ്ട്​.

സീറ്റിന്​ മറ്റുള്ളവര്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടെങ്കില്‍ ഞാന്‍ മാറിനില്‍ക്കുന്നതാണ്​ നല്ലത്​. പാര്‍ട്ടിക്ക്​ വേണ്ടി പ്രവര്‍ത്തിച്ചവര്‍ മത്സരിക്ക​ട്ടെ. എന്‍റെ മേഖല രാഷ്​ട്രീയ പ്രവര്‍ത്തനമല്ല, ചാരിറ്റിയാണ്​.

അതേസമയം, താന്‍​ മത്സരിക്കാതിരിക്കുന്നത്​ സ്വത്ത്​ വിവരങ്ങള്‍ കാണിക്കേണ്ടി വരുമെന്നതിനാലാ​ണെന്ന്​ നേരത്തെ​ പലരും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, അക്കാര്യങ്ങള്‍ വെളിപ്പെടുത്തി സത്യാവസ്​ഥ ജനങ്ങള്‍ക്ക്​ മുന്നില്‍ അവതരിപ്പിക്കണമെന്ന്​ ആഗ്രഹിച്ചു. ഒപ്പം ഒരു വിഭാഗം എന്നെ വളഞ്ഞിട്ട്​ ആക്രമിക്കുന്നതില്‍നിന്ന്​​ സംരക്ഷണവും ലഭിക്കും. ഇതെല്ലാം മനസ്സില്‍ വിചാരിച്ചിരുന്നു.

എന്നാല്‍, ഇനി തമ്മില്‍തല്ലി സീറ്റ്​ പിടിക്കാനില്ല. പണം കൊടുത്തല്ല സീറ്റ്​ ലഭിച്ചത്​. പ്രശ്​നങ്ങളില്ലാതെ, എല്ലാവരുടെയും സന്തോഷത്തോടെ ലഭിക്കുന്ന സീറ്റ്​ മാത്രം മതി. ആരെയും ബുദ്ധിമുട്ടിക്കാനില്ല. മത്സരിക്കുന്ന വിവരമറിഞ്ഞ്​ നൂറുകണക്കിന്​ കോണ്‍ഗ്രസ്​ ഭാരവാഹികളും മണ്ഡലത്തിലെ ജനങ്ങളും എന്നെ വിളിച്ച്‌​ സന്തോഷം പങ്കുവെച്ചിരുന്നു. താന്‍ മത്സരിക്കുന്നില്ലെങ്കിലും നിങ്ങള്‍ക്ക്​ എന്ത്​ ആപത്ത്​ വരു​േമ്ബാഴും എന്നെ സമീപിക്കാം -ഫിറോസ് ​കുന്നംപറമ്പില്‍ പറഞ്ഞു. ​

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

2 hours ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

2 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

3 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

4 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

4 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

4 hours ago