social issues

ടീഷർട്ടിന്റെ വില 35000 രൂപയല്ല, വെറും 30 രൂപ മാത്രം

തന്റെ ടീഷർട്ടിന്റെ വില 35000 രൂപ എന്നത് വെറും കള്ളം ആണെന്നും ദുബൈയിലെ 30 രൂപയാണ്‌ വില എന്നും വ്യക്തമാക്കി ഫിറോസ് കുന്നും പറമ്പിൽ രംഗത്ത്.കഥ തുടരുകയാണ് സുഹൃത്തുക്കളെ ഒരു TShetsന്റെ വില 35000.നാണമില്ലാത്ത വർഗ്ഗങ്ങൾ.എന്നു കുറിച്ച് ഫേസ്ബുക്ക് ലൈവിൽ ആണ്‌ ഷർട്ടിന്റെ വില അദ്ദേഹം വ്യക്തമാക്കിയത്.

ഫിറോസിനെതിരെ റഫീഖ് എന്നയാളാണ്‌ ഫേസ്ബുക്കിൽ ലൈവിൽ വന്നപ്പോൾ ഉള്ള ടീ ഷർട്ടുന്റെ വില സൂചിപ്പിച്ച് രംഗത്ത് വന്നത്. പിന്നീട് അത് പലരും ഏറ്റെടുത്തു. മാധ്യമങ്ങളിൽ വാർത്തയായി.ഇപ്രകാരം ആയിരുന്നു ആരോപണം

ഇക്കായുടെ ഡ്രസിങ് ശ്രദ്ധിക്കാറുണ്ട്‌. നന്നായിട്ട് ഫാഷൻ അറിയുന്ന വ്യക്തി എന്നനിലയ്ക്ക് എനിക്ക്‌ ഇക്കാനെ ഇഷ്ടമാണ്. ഇക്ക ധരിച്ചിരിക്കുന്നത് ഫെൻഡിയുടെ (Fendi) ടി-ഷർട്ടാണ്. ഏറ്റവും വിലകുറഞ്ഞതിന് 500$ ഡോളറെങ്കിലും കൊടുക്കണം. അതായത് നമ്മുടെ 35000/-രൂപ. ഇക്ക ഇനിയും നന്നായിട്ട് ഡ്രസ്സ് ചെയ്യണം. സന്തോഷം.എന്നാണ് റഫീഖ് ഫേസ്ബുക്കിൽ കുറിച്ചത്. അതുപോലെ തന്നെ അതേസമയം ജിത്തു ഉഷ വേണുഗോപാൽ എന്നയാളും സമാനമായ ആരോപണം ഉയർത്തിയിട്ടുണ്ട്. ഓഫീസ് ഇപ്പോൾ ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിനുള്ളിലേക്ക് ഷിഫ്റ്റ് ചെയ്തതുകൊണ്ട് സഞ്ചാരപഥം ഇപ്പോൾ അല്പം ലക്ഷ്വറി ഷോറൂമുകളുടെ മുന്നിലൂടെയാണ്. ഫെൻഡി എന്ന ഹൈലക്ഷ്വറി ബ്രാൻഡ് കാണുന്നതും അങ്ങനെയാണ്. വില അത്രയ്ക്ക് കൂടുതൽ ആയതുകൊണ്ട് ആ പേര് മറന്നട്ടുണ്ടായിരുന്നില്ല.”എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

യാദൃച്ഛികമായി ഫിറോസ് കുന്നുംപറമ്പിലിന്റെ ഒരു ലൈവ് വീഡിയോ ഒരു സുഹൃത്ത് ഷെയർ ചെയ്തത് കാണാൻ ഇടയായി. വീഡിയോ കാണുന്നതിനിടയിലാണ് അങ്ങേരുടെ ടീ ഷർട്ട് ശ്രദ്ധയിൽ പെട്ടത്. പത്തു നാൽപ്പതിനായിരം രൂപ വിലയുള്ള ഷർട്ട്, ലക്ഷ്വറിയുടെ അവസാന വാക്കുകളിലൊന്ന് എന്നൊക്കെ വേണമെങ്കിൽ പറയാവുന്ന ഐറ്റം ഇട്ടിട്ടാണ് ഇക്ക സംസാരിക്കുന്നത്.

അയാൾ അങ്ങനെ പലതും ചെയ്യും അതിന് നിനക്കെന്താടാ നഷ്ടം എന്ന് ചോദിച്ചാരും വരണ്ട സത്യമായിട്ടും അസൂയ കൊണ്ട് മാത്രമാണ് പോസ്റ്റ് ഇടുന്നത്. കാലങ്ങളായി ഗൾഫിൽ ജോലി ചെയ്തിട്ടും ഇതിന്റെ കോപ്പി പോലും വാങ്ങാൻ കഴിയാത്ത എനിക്ക്, എന്റെ അറിവിൽ ഒരു പണിക്കും പോകാത്ത ഇയാൾ ഇതൊക്കെ ഇട്ടുകൊണ്ട് നടക്കുന്നത് കാണുമ്പോൾ സത്യമായും അസൂയ തോന്നുന്നുണ്ട്.ഇനി കോപ്പി ആണോ എന്ന് അറിയില്ല, അങ്ങനെ ആണെങ്കിൽ പോസ്റ്റ് പിൻവലിക്കാനും, തെറ്റായ വിവരം പോസ്റ്റ് ചെയ്തതിനു മാപ്പു പറയാനും തയ്യാറാണ്.ജിത്തു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇപ്പോൾ ഇതിനെല്ലാം മറുപടി പറയുകയാണ്‌ ഫിറോസ്

Karma News Editorial

Recent Posts

മേയർക്കും എം.എൽ.എക്കുമെതിരെ ഡ്രൈവര്‍ യദു നൽകിയ ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു എൽ.എച്ച് നൽകിയ ഹർജി ഇന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…

4 mins ago

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ നിർണായക വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ…

35 mins ago

ഭാര്യയുടെ ദുഖത്തെപ്പോലും പരിഹസിച്ച്‌ കാഴ്ചക്കാരെ കൂട്ടി, അച്ഛന്റെ മരണദിനത്തിലെ ദുരനുഭവത്തെക്കുറിച്ച്‌ മനോജ് കെ ജയൻ

തന്റെ പിതാവിന്റെ മരണത്തിന് പിന്നാലെ പരിഹസിച്ചവർക്കും അധിക്ഷേപിച്ചവർക്കും മറുപടിയുമായി നടൻ മനോജ് കെ ജയൻ. പ്രശസ്ത സംഗീതജ്ഞനും മനോജ് കെ…

1 hour ago

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

9 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

10 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

11 hours ago