ചെന്നൈ :കോവിഡ്ന മഹാമാരിയുടെ രണ്ടാം ഘട്ടത്തില്‍ നിന്ന് നാട് മോചനം നേടവേ തലവേദനയായി ഡെല്‍റ്റ വകഭേദം. എണ്‍പതോളം ലോകരാഷ്ട്രങ്ങളില്‍ ഡെല്‍റ്റ് വകഭേദം കണ്ടെത്തിയതോടെ ഇന്ത്യയില്‍ മരണങ്ങളും സ്ഥിരീകരിക്കപ്പെടുകയാണ്.
തമിഴ്നാട്ടില്‍ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് ഒരാള്‍ മരണത്തിന് കീഴടങ്ങി . മധുരയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യേഗസ്ഥര്‍ വെളിപ്പെടുത്തി . ഇതാദ്യമായാണ് തമിഴ്നാട്ടില്‍ ഡെല്‍റ്റ പ്ലസ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്.
കോവിഡ് – ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന മൂന്ന് രോഗികളില്‍ രണ്ട് പേര് രോഗമുക്തി നേടിയെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി എ.എ സുബ്രമണ്യന്‍ അറിയിച്ചു.ചെന്നൈയിലെ 32കാരിയായ നഴ്സും കാഞ്ചിപുരം സ്വദേശിയായ ഒരാളുമാണ് സുഖം പ്രാപിച്ചത് .
കോവിഡ് ബാധിച്ച് മരിച്ചയാളുടെ സാമ്ബിള്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. അതെ സമയം ഇയാളുമായി ബന്ധപ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ 20ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ കേരള, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മാവേലിക്കര: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി…
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണം അറേബ്യൻ രാജ്യങ്ങളിൽ ഉണ്ടാക്കിയ നടുക്കം ചെറുതല്ല. പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ ഒരു നെടും…
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാഹുൽ നടത്തിയത് വിവാഹത്തട്ടിപ്പാണെന്നും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും യുവതിയുടെ കുടുംബം…
ഹിന്ദുക്കൾ ഒന്നിച്ചു നില്‍ക്കണം, അല്ലാത്തപക്ഷം പാർശ്വവത്ക്കരിക്കപ്പെടും വിജി തമ്പി. ഹിന്ദുക്കളെ ഒന്നിച്ചു നിർത്തുക എന്നതാണ് വിഎച്ച്പിയുടെ ലക്ഷ്യം. അതിന്റെ ആവശ്യകത…
തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ…
ന്യൂഡൽഹി: ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ. വിഷയത്തിൽ കൃത്യമായ…