ന്യൂഡൽഹി: ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ. വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് മാത്രമാണ് തന്റെ ആവശ്യം. ക്രൂരമായ മർദനമേറ്റ് താൻ നിലവിളിച്ചു. ആരും പിന്തുണച്ചില്ല. ആരും രക്ഷിക്കാനുമെത്തിയില്ല. നുണപരിശോധനയ്ക്ക് തയ്യാറാണ്. താൻ ആർക്കും ക്ലീൻചിറ്റ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്വാതി പറഞ്ഞു.
താൻ പോലീസിനെ വിളിക്കുന്നത് കണ്ടതോടെയാണ് ബൈഭവ് ഗേറ്റിൽനിന്നുള്ള സെക്യൂരിറ്റി ജീവനക്കാരെ വിളിച്ചത്. അവർ എത്തിയതോടെ ഭൈബവ് ദൃശ്യങ്ങൾ പകർത്താൻ ആരംഭിച്ചു. ബൈഭവ് തന്നെയാണ് വീഡിയോ ചിത്രീകരിക്കുന്നതെന്ന് അറിയാമായിരുന്നു. ഈ വീഡിയോയുടെ പൂർണഭാഗം എവിടെ? ഇത്രയും പ്രധാനപ്പെട്ട ഒരു വീഡിയോ അവരുടെ പക്കലുണ്ടായിട്ടും എന്തുകൊണ്ടാണ് അവർ അത് പോലീസിന് നൽകാത്തതെന്നും സ്വാതി ചോദിച്ചു.
10 മിനിറ്റുവരെയുള്ള ഈ വീഡിയോയിൽ തന്നെ ചവിട്ടുകയും തല്ലുകയും ചെയ്ത കാര്യം പറയുന്നുണ്ട്. താൻ ദേഷ്യപ്പെടുന്ന ഭാഗം മാത്രമാണ് മാധ്യമങ്ങളിൽ ചോർന്നതെന്നും സ്വാതി പറഞ്ഞു
കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…
കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം…
50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്ലാൻഡിലെ ഓക്സ് അമ്യൂസ്മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…
ന്യൂഡൽഹി : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം നിർത്തലാക്കണമെന്ന് ടെസ്ല, സ്പേക്സ് എക്സ് സിഇഒ ഇലോൺ മസ്ക്. ഇവ…
വിവാഹ ശേഷമുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ബര്‍ത്ത് ഡേയ്ക്ക് ആശംസകളുമായി ഗോപിക അനിൽ. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടു പോകുന്നത് എന്ന്…
പാലക്കാട് : വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി കടന്ന 19കാരൻ പിടിയിൽ. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്.…