kerala

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും സാധാരണനിലയില്‍ നടക്കില്ല; കണ്ണൂരില്‍ നിന്നുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കി

ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ മുടങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്നുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഷാര്‍ജ, ദുബായ്, ദമ്മാം, റിയാദ്, അബുദാബി സര്‍വീസുകളാണ് റദ്ദാക്കിയത്.

ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും പൂര്‍ണതോതില്‍ സര്‍വീസുകള്‍ ഉടനടി പുനരാരംഭിക്കുക എന്നത് പ്രായോഗികമല്ലെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്. വിമാനയാത്രയ്ക്ക് മുന്‍പുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നതിനാലാണ് പത്ത് സര്‍വീസുകളില്‍ അഞ്ചെണ്ണം റദ്ദാക്കിയിരിക്കുന്നത്.

ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ സാധാരണ പോലെ നടന്നേക്കില്ല. എത്രയും വേഗം സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വാര്‍ത്താക്കുറിപ്പിറക്കി. ഇന്ന് യാത്ര ചെയ്യേണ്ടവര്‍ സര്‍വീസ് ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വിമാനത്താവളത്തിലെത്താവു എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ജീവനക്കാരുടെ സമരം മൂലം 180 ഓളം സര്‍വീസുകളാണ് രണ്ട് ദിവസത്തിനിടെ മുടങ്ങിയത്. ഇന്നലെ ലേബര്‍ കമ്മീഷന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് സമവായം ആയത്. സമരം ചെയ്തവരെ പിരിച്ച് വിട്ട നടപടി കമ്പനി പിന്‍വലിക്കാന്‍ തയ്യാറായി. സമരക്കാരുടെ ആവശ്യങ്ങളില്‍ ഉടനടി നടപടി എടുക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

Karma News Network

Recent Posts

യുദ്ധം തുടരാൻ മുറവിളി, കരാർ വലിച്ചുകീറി, യുദ്ധം നിർത്തിയാൽ ഈ രാത്രി നെതന്യാഹുവിനെ മാറ്റും എന്ന് കൂട്ടുകക്ഷികൾ

പലസ്തീനുമായുള്ള യുദ്ധത്തിൽ ചുവട് മാറ്റി ഇസ്രായേൽ. യുദ്ധം നിർത്താമെന്നും പകരം ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് തീരുമാനം എടുതെങ്കുലും കടുത്ത പ്രതിഷേധം ഉയർന്നതോടെ…

20 mins ago

അമൃതാനന്ദമയിയെ പ്രാര്‍ത്ഥിച്ചത് കൊണ്ട് കാര്യമില്ല, കച്ചവടം മാത്രം കാണാതെ സിനിമയെ സമീപിക്കൂ- ശാന്തിവിള ദിനേശ്

മോഹന്‍ലാലിനെ വിമര്‍ശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘കഷ്ടകാലത്തിന് മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്ന് പറഞ്ഞത്…

25 mins ago

അരുണാചലിൽ ഭരണം ഉറപ്പിച്ച് ബിജെപി, സിക്കിമിൽ എസ്കെഎം

ചൈന എന്നും കണ്ണും നട്ടിരിക്കുന്ന അരുണാചൽ സംസ്ഥാനം ജനം ബിജെപിയെ ഏല്പ്പിക്കുന്നു എന്ന സൂചനകൾ. അരുണാചൽ തിരഞ്ഞെടുപ്പിൽ നിയമസഭാ വോട്ടെണ്ണൽ…

57 mins ago

മേലധികാരികളിൽ നിന്നുള്ള സമ്മർദ്ദം താങ്ങാനായില്ല, എസ്ഐ ജോലി രാജി വച്ച് ഹവിൽദാറായി ഉദ്യോഗസ്ഥൻ

തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന സമ്മർദ്ദവും സേനയിലെ ആത്മഹത്യയും ഒക്കെ മിക്കപ്പോഴും വർത്തയാകാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ…

1 hour ago

പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം, വിമർശനവുമായി ഹരീഷ് പേരടി

ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ കവർ ചിത്രത്തിൽ ഒരു അമ്മയുടെ ചിത്രം ഇല്ലെന്ന് ചൂണ്ടിക്കാട്ടി നടൻ ഹരീഷ് പേരടി. ‘മുലപ്പാലിന്റെ…

1 hour ago

ഹെല്‍മറ്റില്‍ കയറിക്കൂടി കുട്ടി പെരുമ്പാമ്പ്, യുവാവിന് കടിയേറ്റു

ഇരിട്ടി : ബൈക്കിന് മുകളില്‍വെച്ച ഹെല്‍മറ്റില്‍ കയറിക്കൂടിയത് കുട്ടി പെരുമ്പാമ്പ്. ഇതറിയാതെ രാവിലെ ജോലിസ്ഥലത്തേക്ക് പോകേണ്ട തിരക്കില്‍ ഹെല്‍മറ്റ് ധരിച്ച…

1 hour ago