kerala

ആറ്റിങ്ങലിൽ ലഹരിമരുന്നു വേട്ടയിൽ എംഡിഎംഎയുമായി അഞ്ചുപേർ അറസ്റ്റിൽ

ആറ്റിങ്ങലിൽ എംഡിഎംഎയുമായി അഞ്ചുപേർ അറസ്റ്റിൽ. വാമനപുരം ആനാകൂടി തമ്പുരാട്ടിക്കാവ് ഉത്രാടം വീട്ടിൽ ജിതിൻ, മണനാക്ക് കായൽവാരം വയലിൽ പുത്തൻവീട്ടിൽ ലിജിൻ, പെരുംകുളം സാബു നിവാസിൽ സാബു, സിയാദ് മൻസിലിൽ റിയാസ്, ഷാജി മൻസിലിൽ ഷിജു എന്നിവരെ ആറ്റിങ്ങലിൽ പിടിയിലായത്.

ചിറയിൻകീഴ്, കടയ്‌ക്കാവൂർ, കല്ലമ്പലം ഭാഗങ്ങളിൽ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് വില്പനയ്‌ക്കായി കൊണ്ടു വന്ന മയക്കുമരുന്നാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് . വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 90 ഗ്രാം എംഡിഎംഎയുമായി ഡൽഹി രജിസ്‌ട്രേഷനിലുള്ള കാറിലാണ് പ്രതികളെത്തിയത്. ആറ്റിങ്ങൽ പോലീസും ഷാഡോ /ഡാൻസാഫ് ടീമും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ബെംഗളൂരുവിൽ നിന്നും വൻതോതിൽ എംഡിഎംഎ കടത്തുന്നതായി തിരുവനന്തപുരം റൂറൽ പോലീസ് മേധാവി ശിൽപയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി രാസിത്, ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ്, എസ്‌ഐ ഷാനവാസ്, ബിജിരാജ് എസ്. സി. പി. ഒ അനിൽകുമാർ ഷാഡോ /ഡാൻസാഫ് എസ്‌ഐ മാരായ ഫിറോസ്ഖാൻ, ബിജു ഹക്ക്, എഎസ്‌ഐ ബിജുകുമാർ, ദിലീപ് എസ്. സി. പി. ഒ അനൂപ്, വിനീഷ്, ഗോപകുമാർ, സുനിൽരാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago