ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോര്‍ച്ച നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.കൊല്ലപ്പെട്ട എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിെന്റ മണ്ണഞ്ചേരിയിലെ വീടിന് സമീപപ്രദേശത്തുള്ളവരും പ്രവര്‍ത്തകരും മറ്റുമാണ് പിടിയിലായത്. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ് ഇവരെന്നാണ് അറിയുന്നത്. 10 പേര് വേറെയും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. കൊലപാതകത്തിന് ഇവര്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ബൈക്കുകളില്‍ നാലെണ്ണം പൊലീസ് കണ്ടെടുത്തു. ഒരു ബൈക്കില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തില്‍ 12 പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതനുസരിച്ചാണ് അന്വേഷണം. എസ്.ഡി.പി.ഐയുടെ ജില്ലയിലെ ജനപ്രതിനിധികളടക്കമാണ് കസ്റ്റഡിയിലുള്ളത്. ആലപ്പുഴയില്‍ സര്‍വകക്ഷി യോഗത്തിനെത്തിയ എസ്.ഡി.പി.ഐ മണ്ണഞ്ചേരി പഞ്ചായത്ത് അംഗം നവാസ് നൈനയെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. പൊലീസ് ചോദ്യം ചെയ്തശേഷം ഇദ്ദേഹത്തെ വിട്ടയച്ചു.
ഷാനെ സ്കൂട്ടറില്‍ പോകുേമ്ബാള് കാറിടിച്ച് വീഴ്ത്തി ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഞായറാഴ്ച പുലര്‍ച്ച രഞ്ജിത് ശ്രീനിവാസനെ ആറ് ബൈക്കില്‍ എത്തിയവര്‍ കൊലപ്പെടുത്തിയത്.
പൊന്നാട് പള്ളിമുക്ക് പോസ്റ്റ് ഓഫിസിനുസമീപം ഒരു വീടിന് മുന്നിലെ പറമ്ബില്‍ ഉപേക്ഷിച്ചനിലയിലാണ് ഒരു ബൈക്ക് കണ്ടെത്തിയത്. മറ്റ് രണ്ടെണ്ണം അകലെയല്ലാതെയും കണ്ടു. ഷാനിെന്റ വീട്ടില്‍നിന്ന് കേവലം 200 മീറ്റര്‍ സമീപമാണിത്. ഒരു ബൈക്ക് ആലപ്പുഴ ടൗണ്‍ പ്രദേശത്തുനിന്നാണ് കിട്ടിയത്. തിങ്കളാഴ്ച രാത്രിയാണ് ബൈക്കുകള്‍ ശ്രദ്ധയില്‍പെട്ടത്. രാത്രിതന്നെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇവ പരിശോധിച്ചു. തുടര്‍ന്ന് വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി. ബൈക്കുകള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മണ്ണഞ്ചേരി കണ്ടത്തില്‍ സുറുമി സുധീറിെന്റ ഉടമസ്ഥതയിലുള്ളതാണ് ഒരു ബൈക്ക്. ഇയാളില്‍നിന്ന് ഒരു സുഹൃത്ത് ഇത് കൊണ്ടുപോയതായാണ് മൊഴി.
ഷാനിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ ഉള്‍പ്പെട്ടതായാണ് െപാലീസ് നിഗമനം. ഇവരില്‍ രണ്ട് പ്രതികളെ ആലപ്പുഴയിലെ ആര്.എസ്.എസ് കാര്യാലയത്തില്‍നിന്ന് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. ശേഷിച്ച പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്ന് പൊലീസ് പറഞ്ഞു
മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…