രഞ്​ജിത്​ വധം, അഞ്ച്​ എസ്​.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; നാല്​​ ബൈക്കും​ കസ്​റ്റഡിയില്‍

ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോര്‍ച്ച നേതാവ് അഡ്വ. രഞ്​ജിത് ശ്രീനിവാസ​നെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച്​ എസ്​.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.കൊല്ലപ്പെട്ട എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്​. ഷാ​നിെന്‍റ മണ്ണഞ്ചേരിയിലെ വീടിന്​ സമീപപ്രദേശത്തുള്ളവരും പ്രവര്‍ത്തകരും മറ്റുമാണ്​ പിടിയിലായത്​. സംഭവത്തില്‍ നേരിട്ട്​ ബന്ധമുള്ളവരാണ്​ ഇവരെന്നാണ്​ അറിയുന്നത്​. 10​ പേര്‍ വേറെയും കസ്​റ്റഡിയിലുണ്ടെന്നാണ്​ വിവരം.​ കൊലപാതകത്തിന്​ ഇവര്‍ സഞ്ചരിച്ചതെന്ന്​ സംശയിക്കുന്ന ബൈക്കുകളില്‍ നാലെണ്ണം പൊലീസ്​ കണ്ടെടുത്തു. ഒരു ബൈക്കില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തില്‍ 12 പേര്‍ക്ക്​ പങ്കുണ്ടെന്നാണ്​ പൊലീസ്​ നിഗമനം. ഇതനുസരിച്ചാണ്​ അന്വേഷണം. എസ്​.ഡി.പി.ഐയുടെ ജില്ലയിലെ​ ജനപ്രതിനിധികളടക്കമാണ്​ കസ്​റ്റഡിയിലുള്ളത്​. ആലപ്പുഴയില്‍ സര്‍വകക്ഷി യോഗത്തിനെത്തിയ എസ്​.ഡി.പി.ഐ മണ്ണഞ്ചേരി പഞ്ചായത്ത്​ അംഗം നവാസ്​ നൈനയെയും കസ്​റ്റഡിയില്‍ എടുത്തിരുന്നു. പൊലീസ്​ ചോദ്യം ചെയ്​തശേഷം ഇദ്ദേഹത്തെ വിട്ടയച്ചു.

ഷാനെ സ്​കൂട്ടറില്‍ പോകു​േമ്ബാള്‍ കാറിടിച്ച്‌​ വീഴ്​ത്തി ആര്‍.എസ്​.എസ്​ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയതിന്​ പിന്നാലെയാണ്​ ഞായറാഴ്​ച പുലര്‍​ച്ച രഞ്​ജിത്​ ശ്രീനിവാസനെ ആറ്​ ബൈക്കില്‍ എത്തിയവര്‍ കൊലപ്പെടുത്തിയത്​.

പൊന്നാട് പള്ളിമുക്ക് പോസ്​റ്റ്​ ഓഫിസിനുസമീപം ഒരു വീടി​ന്​ മുന്നിലെ പറമ്ബില്‍ ഉപേക്ഷിച്ചനിലയിലാണ് ഒരു ബൈക്ക് കണ്ടെത്തിയത്. മറ്റ്​ രണ്ടെണ്ണം അകലെയല്ലാതെയും കണ്ടു. ഷാ​നിെന്‍റ വീട്ടില്‍നിന്ന്​ കേവലം 200 മീറ്റര്‍ സമീപമാണിത്​. ഒരു ബൈക്ക്​ ആലപ്പുഴ ടൗണ്‍ പ്രദേശത്തുനിന്നാണ്​ കിട്ടിയത്​. തിങ്കളാഴ്​ച രാത്രിയാണ്​ ബൈക്കുകള്‍ ശ്രദ്ധയില്‍പെട്ടത്​​. രാത്രിതന്നെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇവ പരിശോധിച്ചു. തുടര്‍ന്ന് വിരലടയാള വിദഗ്​ധരും തെളിവെടുപ്പ് നടത്തി. ബൈക്കുകള്‍ പൊലീസ് സ്​റ്റേഷനിലേക്ക് മാറ്റി. മണ്ണഞ്ചേരി കണ്ടത്തില്‍ സുറുമി സുധീറി​െന്‍റ ഉടമസ്ഥതയിലുള്ളതാണ് ഒരു ബൈക്ക്. ഇയാളില്‍നിന്ന് ഒരു സുഹൃത്ത് ഇത്​ കൊണ്ടുപോയതായാണ് മൊഴി.

ഷാനിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ ഉള്‍പ്പെട്ടതായാണ്​ ​െപാലീസ്​ നിഗമനം. ഇവരില്‍ രണ്ട്​ പ്രതികളെ ആലപ്പുഴയിലെ ആര്‍.എസ്​.എസ്​ കാര്യാലയത്തില്‍നിന്ന്​ ഞായറാഴ്​ച രാത്രി അറസ്​റ്റ്​ ചെയ്​തിരുന്നു. ശേഷിച്ച പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്ന്​ പൊലീസ്​ പറഞ്ഞു